വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു..ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്...ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ്..

പ്രകൃതിയിലെ ചില പ്രതിഭാസങ്ങൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഒരു മനോഹരമായ പ്രകൃതി പ്രതിഭാസത്തിന്‍റെ കേന്ദ്രമായി മാറാറുണ്ട് എല്ലാ വർഷവും കാനഡയിലെ മാനിറ്റോബയിലെ നാർസിസ് എന്ന ഗ്രാമീണ പട്ടണം.അതിനു വേണ്ടി നിരവധി ആളുകളാണ് അവിടേക്ക് എത്താറുള്ളത് . അസാധാരണമായ ഒരു ദേശാടനത്തിനായി വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു. ഒന്നും രണ്ടുമല്ല ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്. കാനഡയിൽ മാനിറ്റോബയിലെ നാർസിസ് എന്ന ഗ്രാമത്തിലാണ് പാമ്പുകളുടെ കുടുംബസംഗമം നടക്കുന്നത്. വർഷം ഏറ്റവും കുറഞ്ഞത് 75,000 പാമ്പുകളെങ്കിലും
ഈ ഗ്രാമത്തിൽ എത്തിച്ചേരുമെന്നാണ് പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും പറയുന്നത്.ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1,50,000 വരെ എത്താറുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്ന ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ് എല്ലാ വസന്ത കാലത്തും ഈ ഒത്തുചേരൽ നടത്തുന്നത്. വന്യജീവി പ്രേമികളെയും ശാസ്ത്രജ്ഞരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു കാലം കൂടിയാണ് ഇത്. ചൂട് തേടിയെത്തുന്ന പാമ്പുകൾ ഇണ ചേരുന്ന സമയം കൂടിയാണ് ഇത്. കൗതുകകരമായ ഈ പ്രകൃതി പ്രതിഭാസത്തെ അടുത്ത് നിന്ന് കാണാൻ നിരവധി പേരാണ് എത്താറുള്ളത്.ഒരുതരത്തിലുള്ള ദേശാടനമാണ് ഈ ഒത്തുചേരലിന് പിന്നിൽ എന്നാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്.
ശരീരത്തിൽ ചുവന്ന വരകളുള്ള ' ഈസ്റ്റേൺ ഗാർട്ടർ' എന്ന ഇനത്തിലുളള പാമ്പുകൾ മാത്രമാണ് ഒത്തുചേരലിനെത്തുന്നത്. ശൈത്യകാലം കഴിഞ്ഞ് വസന്തകാലം തുടങ്ങുന്ന സമയത്താണ് പാമ്പുകൾ ഇവിടേയ്ക്ക് കൂട്ടമായി എത്തുന്നത്. കൊടും ശൈത്യം കഴിയുന്നതുവരെ ഈ പാമ്പുകൾ മാളങ്ങൾക്കുള്ളിൽ സുഖ സുഷുപ്തിയിലായിരിക്കും. എന്നാൽ ശൈത്യം വഴിമാറുന്നതോടെ ഇവ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങും. വസന്തകാലത്തിലെ കാലാവസ്ഥയുടെ അനുകൂല സാഹചര്യം മുതലാക്കി ഇണചേർന്ന് പുതുതലമുറയ്ക്ക് ജന്മം നൽകുകയാണ് ഒത്തുചേരലിന്റെ പ്രധാന ലക്ഷ്യം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രേമികളും ഈ സമയത്തിനായി കാത്തിരിക്കും.
https://www.facebook.com/Malayalivartha