Widgets Magazine
04
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ കേസ്...


ഗൂഡല്ലൂരിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്...


സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...


പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വസ്ഥത.... ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു..ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്...ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ്..

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

03 APRIL 2025 11:29 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ ലഭിയ്ക്കുമെന്നാണ് പ്രവചനം. വിവിധയിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴ ലഭിയ്ക്കുക എന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. അതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായി കേരളത്തില്‍ ഏപ്രില്‍ 3 മുതല്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതല്‍ 06/04/2025 വരെയുള്ള തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു ; തെറ്റ് പറ്റി," ഗായകൻ എം.ജി.ശ്രീകുമാർ.  (34 minutes ago)

അവൻ അവളെ പറ്റിച്ചതിന് തെളിവുണ്ട്. സുകാന്തിന് കുരുക്ക്  (57 minutes ago)

ലൈംഗീക പീഡനത്തിന് തെളിവ്; സുകാന്തിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി; ഉദ്യോഗസ്ഥയെ കൊച്ചി ചെന്നൈ എന്ന്നിവിടങ്ങളിൽ തട്ടിക്കൊണ്ട് പോയി എന്നും കേസ്  (1 hour ago)

പ്രവാസി മലയാളി പനി ബാധിച്ച് മരിച്ചു  (1 hour ago)

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ കേസ്...  (1 hour ago)

കോഴക്കേസുപോലെ ആയകാലം മുഴുവന്‍ മാസപ്പടി കേസ് വലിച്ചുനീട്ടാനാവില്ല: മുഖ്യമന്ത്രിയുടെ മകൾ അകത്താകും...  (2 hours ago)

സമരക്കാർക്ക് നേരെ ജലപീരങ്കി ; നടുറോട്ടിൽ കിടന്ന് പ്രതിഷേധം  (2 hours ago)

ഗൂഡല്ലൂരിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്...  (2 hours ago)

ദമാമിന് സമീപം ജുബൈലിൽ ഭൂചലനം; വീട്ടിനകത്ത് വിറയലും കുലുക്കവും...  (2 hours ago)

അടുത്ത മൂന്ന് ദിവസം ജാഗ്രത...! മാറിമറിഞ്ഞ് പ്രതിഭാസം..! കൊടും മഴ..!  (2 hours ago)

കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍  (4 hours ago)

ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (4 hours ago)

മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം; മാസപ്പടി കേസിൽ വീണ വിജയനെ എസ്‌ഫ്ഐഒ പ്രതി ചേർത്ത സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (4 hours ago)

അരുവിക്കരയില്‍ നിന്ന് പമ്പിംഗ് പുനരാരംഭിക്കുകുയും  (5 hours ago)

Malayali Vartha Recommends
അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു ; തെറ്റ് പറ്റി, കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ പ്രതികരണവുമായി ഗായകൻ എം.ജി.ശ്രീകുമാർ.അവൻ അവളെ പറ്റിച്ചതിന് തെളിവുണ്ട്. കേസെടുത്തത് വെറുതെയല്ല. അന്വേഷണം ശക്തമാക്കി പോലീസ്അച്ഛനും മോളും കൂടെ കേരളം മുടിക്കും നാണമുണ്ടെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോ, പിണറായീ....! സെക്രട്ടറിയേറ്റ് വളഞ്ഞ് അവർ; സമരം
Hide News