അരുവിക്കരയില്‍ ആറ് വയസ്സുകാരന്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടി മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി... അരുവിക്കരയില്‍ ആറ് വയസ്സുകാരന്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനില്‍ അമ്പു ശ്രീജ ദമ്പതികളുടെ മകന്‍ അദ്വൈത് (6) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയത്. വീട്ടില്‍ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.
മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. വൈകിട്ട് 4ന് ഉറക്കമെഴുന്നേറ്റ് വന്ന അപ്പൂപ്പന്‍ നോക്കിയപ്പോഴാണ് തുണി കഴുത്തില്‍ ചുറ്റി കുരുങ്ങി കസേരയില്‍ ഇരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടത്.
നാട്ടുകാരെ വിളിച്ചു കൂട്ടി അരുവിക്കര സിഎച്ച്എസിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംഭവത്തില്‍ കേസെടുത്ത് അരുവിക്കര പൊലീസ്
"
https://www.facebook.com/Malayalivartha