കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍ രാജ ( ശ്രീ മാനവേദന്‍രാജ- 99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.15 ന് ആയിരുന്നു അന്ത്യം.
ആശുപത്രിയിലുള്ള ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് ജന്മഗൃഹമായ കോട്ടക്കല്‍ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകുകയും ചെയ്യും.
കോവിലകം ശ്മശാനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും. 2014 ഏപ്രിലില്‍ പി കെ ചെറിയ അനുജന്‍ രാജ (ശ്രീ മാനവിക്രമന്‍രാജ) അന്തരിച്ചതിനെ തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.
അഴകപ്ര കുബേരന്‍ നമ്പൂതിരിയുടെയും കോട്ടക്കല്‍ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനാണ്.
"
https://www.facebook.com/Malayalivartha