അവളെ ഗർഭിണിയാക്കിയത് ഞാൻ തന്നെ കോടതിയിൽ സുകാന്ത് എത്തി..!ഓടിയാല്‍ മുഴുക്കൂല മേഘയുടെ വീട്ടിലെ CCTV-യിൽ

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ സഹപ്രവര്‍ത്തകരനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവിലാണ്. യുവതിയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുകാന്തിനെ കേസില്‍ പ്രതിചേര്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുകാന്ത് ഹൈക്കോടതിയെ സമീപീച്ചു.
താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു എന്നാണ് ഹര്‍ജിയില്‍ സുകാന്ത് ചൂണ്ടിക്കാട്ടിയത്. താന്‍ കാരണമല്ല യുവതിയുടെ ആത്മഹത്യയെന്നും സുകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹര്‍ജിയില്‍ മാതാപിതാക്കള്‍ക്കെതിരെയണ് സുകാന്ത് ആരോപണം വഴിതിരിച്ചു വിടുന്നത്. മാതാപിതാക്കളുടെ ഇടപെടല്‍ കാരണം ഞങ്ങള്‍ തമ്മില്‍ അകന്നെന്നും ഇതിന് കാരണം ജ്യോത്സ്യനെ കണ്ടതാണെന്നും സുകാന്ത് ആരോപിക്കുന്നു. മാതാപിതാക്കളുടെ സമീപനത്തിലെ സമ്മര്‍ദ്ദം മൂലമാണ് യുവതിയുടെ ആത്മഹത്യയെന്നാണ് സുകാന്ത് വാദിക്കുന്നത്.
ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha