മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണത്തിന് ഇരയായവര്‍ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സഹായം ഉറപ്പാക്കേണ്ടതാണ്.
തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനെത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമാണ്.
മണിപ്പൂരിലും മറ്റിടങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുകയും ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈയ്യും കെട്ടി നില്‍ക്കുകയാണെന്നും അത് തിരുത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha