"മുഖ്യമന്ത്രി യഥാർത്ഥ പ്രതി" SFIO-യുടെ കടുംവെട്ട്..! മധുരയിൽ കത്തുന്നു..! വമ്പൻ പ്ലാനിങ് ഇങ്ങനെ

വീണാ വിജയനെതിരായ പ്രോസിക്യൂഷൻ അനുമതി ഗൗരവതരം അല്ലെന്ന് നിലപാടിൽ സി.പി.എം... പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെന്ന നിലപാടിലാണ് പാർട്ടി. നിയമപരമായ വഴിയിലൂടെ ആക്ഷേപത്തിന്റെ നിജസ്ഥിതി തെളിയിക്കാനാകും എന്ന് പാർട്ടി വിലയിരുത്തൽ. പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ മറ്റേത് സമയത്തെക്കാൾ കൂടുതൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പ്രതിരോധിക്കുമെന്നാണ് പാർട്ടിയുടെ ഒരു വിഭാഗത്തിന്‍റെ നിലപാട്.
സിഎംആർഎൽ എക്സാലോജിക് ദുരൂഹ സമ്പത്തികയിടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കേസിനെ പാര്‍ട്ടിക്കെതിരായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വീണയുടെ കമ്പനി കൈപ്പറ്റിയ തുകയ്ക്ക് സേവനം കൊടുത്തിട്ടുണ്ടെന്ന് എ.കെ.ബാലന്‍ പ്രതികരിച്ചു. സിപിഎമ്മിനേയും സര്‍ക്കാരിനേയും ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമെന്ന് എം.എ.ബേബിയും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുമ്പോഴും പാര്‍ട്ടിക്ക് മുന്നിലുള്ളത് വമ്പന്‍ വെല്ലുവിളി. കേസ് കേസായിത്തന്നെ കൈകാര്യം ചെയ്യും. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ല. കേസ് പാര്‍ട്ടിക്കെതിരെ ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നതാണ് സിപിഎം നിലപാട്. സിപിഎമ്മിനെയും സര്‍ക്കാരിനെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതനീക്കമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പ്രതികരിച്ചു. സ്വര്‍ണക്കടത്ത് ആരോപണം ജനം തള്ളി. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയം നോക്കിയുള്ള ആക്രമണമാണ് ഇതെന്നും ബേബി പറഞ്ഞു. പിണറായിക്കും പാര്‍ട്ടിക്കും ഒരു ഭയവും ഇല്ലെന്ന് പിബി അംഗം എ.വിജയരാഘവന്‍. പിണറായിയുടെയും കോടിയേരിയുടെയും മക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് വിവേചനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പറയുന്നതു പ്രതിപക്ഷത്തിനു സുഖമുള്ള ഏര്‍പ്പാടാണെന്നു കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. തങ്ങള്‍ക്കു സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആര്‍എല്‍ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു കേസുമില്ല. കൈപ്പറ്റിയ തുകയ്ക്കുള്ള സേവനം വീണാ വിജയന്റെ കമ്പനി നല്‍കിയിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു. പക്ഷേ ഈ വിശദീകരണങ്ങള്‍ക്ക് അപ്പുറമൊരു വസ്തുതയുണ്ട്.
https://www.facebook.com/Malayalivartha