സംസ്ഥാനത്ത് പകല്‍ ചൂട് വര്‍ദ്ധിക്കുന്നു.. അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയര്‍ന്ന നിലയില്‍

സംസ്ഥാനത്തെ പകല്‍ ചൂട് വര്‍ദ്ധിക്കുന്നു. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയര്‍ന്നു . കൊല്ലം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് 10 ആണ്.
കോട്ടയം, ആലപ്പുഴ മലപ്പുറം ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 9 ഉം രേഖപ്പെടുത്തി. പാലക്കാട് (7), കോഴിക്കോട് (7), വയനാട് (6), തൃശൂര്‍ (6), എറണാകുളം (6), തിരുവനന്തപുരം (6) എന്നിങ്ങനെയാണ് ഉയര്‍ന്ന യുവി ഇന്‍ഡക്‌സ് രേഖപ്പെടുത്തിയത്. യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി .
കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം യുവി ഇന്‍ഡക്‌സ് 5 രേഖപ്പെടുത്തിയ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ളത്. വെയിലിനൊപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി.
പകല്‍ 10 മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
അതേസമയം പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
മലമ്പ്രദേശങ്ങള്‍ , ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യുവി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി സൂചികയുണ്ടാവുന്നതാണ്.
"
https://www.facebook.com/Malayalivartha