Widgets Magazine
05
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏപ്രിൽ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത..അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്..


ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ കേസ്...


ഗൂഡല്ലൂരിലേക്കുള്ള വിനോദ യാത്രയ്ക്കിടെ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ദാരുണാന്ത്യം; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്...


സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...


പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വസ്ഥത.... ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മേഘയും സുകാന്തും 3 മാസമായി Living Together..? ജ്യോതിഷിയുടെ പ്രവചനം സത്യമായി..!അനുജനെ തൂക്കി

04 APRIL 2025 12:46 PM IST
മലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ സഹപ്രവര്‍ത്തകരനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവിലാണ്. യുവതിയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുകാന്തിനെ കേസില്‍ പ്രതിചേര്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുകാന്ത് ഹൈക്കോടതിയെ സമീപീച്ചു.
താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു എന്നാണ് ഹര്‍ജിയില്‍ സുകാന്ത് ചൂണ്ടിക്കാട്ടിയത്. താന്‍ കാരണമല്ല യുവതിയുടെ ആത്മഹത്യയെന്നും സുകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹര്‍ജിയില്‍ മാതാപിതാക്കള്‍ക്കെതിരെയണ് സുകാന്ത് ആരോപണം വഴിതിരിച്ചു വിടുന്നത്. മാതാപിതാക്കളുടെ ഇടപെടല്‍ കാരണം ഞങ്ങള്‍ തമ്മില്‍ അകന്നെന്നും ഇതിന് കാരണം ജ്യോത്സ്യനെ കണ്ടതാണെന്നും സുകാന്ത് ആരോപിക്കുന്നു. മാതാപിതാക്കളുടെ സമീപനത്തിലെ സമ്മര്‍ദ്ദം മൂലമാണ് യുവതിയുടെ ആത്മഹത്യയെന്നാണ് സുകാന്ത് വാദിക്കുന്നത്.      

ഐബി ഉദ്യോഗസ്ഥയായ 23കാരിയുടെ മരണത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുകാന്ത് ഹര്‍ജിയില്‍ പറയുന്നു. മറിച്ച് വൈകാരികമായും മാനസികമായും ഏറെ അടുത്തവരായിരുന്നു തങ്ങളെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. യുവതി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടിലെത്തി വിവാഹ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ജ്യോതിഷിയുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടാനായിരുന്നു യുവതിയുടെ വീട്ടുകാരുടെ തീരുമാനം. ഈ തീരുമാനമാണ് എല്ലാം തകിടം മറിച്ചതെന്നാണ് സുകാന്ത് പറയുന്നത്. ജ്യോതിഷിയെ കണ്ടതിനു ശേഷം എന്താണ് പറഞ്ഞത് എന്നതുള്‍പ്പെടെ ഒരു കാര്യവും പറയാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. മാത്രമല്ല, താനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധം പുലര്‍ത്തുന്നതിനെ രൂക്ഷമായി എതിര്‍ത്തു.

മൊബൈല്‍ നമ്പര്‍ പോലും ബ്ലോക്ക് ചെയ്ത് തമ്മില്‍ ബന്ധപ്പെടാതിരിക്കാന്‍ യുവതിയോട് നിര്‍ദേശിച്ചു. എന്നാല്‍ മാതാപിതാക്കളുടെ ഇത്തരം സമീപനത്തില്‍ നിരാശയായ യുവതി തനിക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചത് എന്നാണ് സുകാന്ത് പറയുന്നത്. ബന്ധം തുടരാന്‍ തീരുമാനിച്ച് ഇരുവരും ചേര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വീടെടുത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.    

പതിവു പോലെ ജോലിക്കു പോയ യുവതി തന്നോട് ജോലിക്കാര്യങ്ങെളെ കുറിച്ച് സാധാരണ സംസാരിക്കാറുള്ളതു പോലെ സംസാരിച്ചെന്നും സുകാന്ത് പറയുന്നു. എന്നാല്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്ന മാതാപിതാക്കളുടെ സമ്മര്‍ദത്താല്‍ യുവതി വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. യുവതി ഏതെങ്കിലും വിധത്തില്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് പിന്നില്‍ തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത മാതാപിതാക്കള്‍ ഏല്‍പ്പിച്ച സമ്മര്‍ദവും വിഷമവുമാണ് കാരണമെന്നും സുകാന്ത് ഹര്‍ജിയില്‍ ആരോപിക്കുന്നു.

യുവതിയുടെ മരണവുമായി താന്‍ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും മറിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ജീവിത പങ്കാളി നഷ്ടപ്പെട്ട ആളാണ് താനെന്നും സുകാന്ത് പറയുന്നു. തന്നെ ഇപ്പോള്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും യുവതിയുടെ വീട്ടുകാര്‍ അതിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് സുകാന്തിന്റെ ആവശ്യം. യുവതിയില്‍ നിന്ന് ഇയാള്‍ പലവട്ടമായി പണം വാങ്ങിയെന്നും ശമ്പളം ഉള്‍പ്പെടെ ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനു പുറമെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും ആരോപിച്ചാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

സ്നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണ്. കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ല. സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് സുരേഷ് പറയുന്നു.

യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്റെ വാദം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഒന്നര ആഴ്ച മുമ്പാണ്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.






ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛന്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. പൊലീസിന് മുന്നില്‍ ബന്ധുക്കള്‍ തെളിവുകള്‍ നല്‍കി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം. പ്രതി ചേര്‍ത്താല്‍ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസോട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ശ്രീനിവാസന്‍ വധക്കേസില്‍ 3 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍  (3 hours ago)

പഞ്ചാബിലെ വൈറല്‍ പോലീസ് ഉദ്യോഗസ്ഥയെ ഹെറോയിനുമായി പിടികൂടി  (3 hours ago)

വിമാനത്തില്‍ യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ വനിതാ ക്രൂ അംഗത്തിന് കടിയേറ്റു  (3 hours ago)

സ്വകാര്യ ബസില്‍ യുവതിയെ മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

ഏതെങ്കിലും തരത്തില്‍ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഈശ്വര്‍  (3 hours ago)

സംസ്ഥാന ഹരിത കര്‍മ്മസേനയുടെ സാമ്പത്തിക നേട്ടം...  (4 hours ago)

വിഴിഞ്ഞം തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് ട്രംപറ്റ് മോഡല്‍ പരിഗണിക്കാന്‍ സാധ്യത  (4 hours ago)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പെര്‍മിറ്റ് നിര്‍ബന്ധമാക്കി  (4 hours ago)

വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങള്‍ ക്ലാസ് നടത്തരുതെന്ന് നിര്‍ദേശം  (5 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന  (5 hours ago)

സൗഹൃദം തകര്‍ക്കുന്ന സംസാരം ഒഴിവാക്കണമെന്ന് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

ഒപ്പം താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് സുകാന്തിനോട് ഹൈക്കോടതി  (5 hours ago)

തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്  (5 hours ago)

VEENA VIJAYAN വീണയെ എസ് എഫ് ഐ ഒ അറസ്റ്റ് ചെയ്യുമോ?  (10 hours ago)

Malayali Vartha Recommends
അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു ; തെറ്റ് പറ്റി, കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ പ്രതികരണവുമായി ഗായകൻ എം.ജി.ശ്രീകുമാർ.അവൻ അവളെ പറ്റിച്ചതിന് തെളിവുണ്ട്. കേസെടുത്തത് വെറുതെയല്ല. അന്വേഷണം ശക്തമാക്കി പോലീസ്അച്ഛനും മോളും കൂടെ കേരളം മുടിക്കും നാണമുണ്ടെങ്കിൽ രാജിവച്ച് ഇറങ്ങിപ്പോ, പിണറായീ....! സെക്രട്ടറിയേറ്റ് വളഞ്ഞ് അവർ; സമരം
Hide News