കോഴക്കേസുപോലെ ആയകാലം മുഴുവന്‍ മാസപ്പടി കേസ് വലിച്ചുനീട്ടാനാവില്ല: മുഖ്യമന്ത്രിയുടെ മകൾ അകത്താകും...

പിണറായി വിജയന്‍ നാണംകെട്ടു പുറത്താകും. മകള്‍ വീണ അകത്തുമാകും. മന്ത്രി മുഹമ്മദ് റിയാസിനും ഇനി രക്ഷയില്ല. പിണറായി കുടുംബത്തിന്റെ ഗതികേട് തുടങ്ങാനിരിക്കുന്നതേയുള്ളു. പിണറായി വിജയന്‍ രണ്ടാമൂഴം മുഖ്യമന്ത്രി പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ഉറപ്പാണ്. മധുരയിലേക്ക് കിരീടം വച്ചുപോയ പിണറായി തലയില്‍ മുണ്ടിട്ട് മധുരയില്‍ നിന്ന് തിരിച്ചു തിരുവനന്തപുരം പറ്റും. ലാവ്‌ലിന്‍ കോഴക്കേസുപോലെ ആയകാലം മുഴുവന്‍ മകളുടെ മാസപ്പടി കേസ് വലിച്ചുനീട്ടാനാവില്ല. ഏറിയാല്‍ ആറുമാസത്തിനുള്ളില്‍ വീണയ്ക്ക് തടവു ശിക്ഷ കിട്ടും. അപ്പീലൊന്നും കിട്ടുന്ന തട്ടിപ്പല്ല പട്ടാപ്പകല്‍ നടന്ന കോടികളുടെ കോഴക്കൊള്ള. ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വീണ തായിക്കണ്ടി എന്ന മഹതിക്കു ചുമത്തിയിരിക്കുന്നത്. കൂടാതെ, വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്തുകയും ചെയ്യും.
പിണറായി വിജയന്റെ തൊലിക്കട്ടി അപാരംതന്നെ. മകള്‍ വീണ കോടികള്‍ കോഴവാങ്ങിയതായി സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ കണ്ടെത്തിയിട്ടും പിണറായി വിജയന് നാണമില്ല. മധുരയില്‍ പാര്‍ട്ടി സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന പിണറായി വിജയനെ ന്യായീകരിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയെ നമിക്കണം. വീണ വാങ്ങിയ കോഴപ്പണത്തിന് സുഖജീവിതം നയിക്കുന്ന ഭര്‍ത്താവ് മുഹമ്മദ് റിയാസിനും നാണമോ കുലക്കമോ ഇല്ല. പിണറായി എന്ന കൊള്ളക്കമ്പനിയ്ക്ക് ചാമരം വീശുന്ന എംവി ഗോവിന്ദനെയും സിപിഎമ്മിലെ ഏഴാംകൂലി അടിമകളെയും നമിക്കണം ഒപ്പം സ്തുതിക്കണം. സിപിഎം മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വില്ലാളി വീരനായി വാഴുന്ന നേരത്താണ് പിണറായി വിജയനുമേല്‍ ഇടിത്തീ വീണിരിക്കുന്നത്. മൂന്നാമതും മുഖ്യമന്ത്രിയാകാന്‍ മധുരയില്‍ നിന്ന് ഉടുപ്പ് വാങ്ങി വരാനിരിക്കെയാണ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.
പിണറായി മാത്രമല്ല മരുമകന്‍ മന്ത്രി റിയാസും ഭാര്യ കമലയും മകള്‍ വീണയും മധുരയില്‍ സുഖവാസം നടത്തി പാര്‍ട്ടിയുടെ കൈയടി വാങ്ങിക്കൊണ്ടിരിക്കെയാണ് മകള്‍ ഇരുമ്പഴി എണ്ണേണ്ടിവരുമെന്ന് പിണറായി അറിയുന്നത്. ആഡംബര ജീവിതത്തിന്റെ അവതാരമായ കമലയും വീണയും പാവങ്ങളുടെ പാര്‍ട്ടി സമ്മേളനത്തില്‍ പോയതിന്റെ യുക്തി ഒരാള്‍ക്കും പിടി കിട്ടുന്നില്ല. വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍ എന്ന ഉടായിപ്പു കടലാസ് കമ്പനി കരിമണല്‍ കമ്പനിക്ക് ലോകോത്തര സാങ്കേതിക സഹായം നല്‍കിയതിനാണ് പ്രതിഫലം കൊടുത്തതെന്നാണ് പൊട്ടസഖാക്കള്‍ പറയുന്നത്.
ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പ്രതിഫലം വാങ്ങിയെന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം തള്ളിയതിന്റെ ആശ്വാസത്തിലാണ് പിണറായി കുടുംബ സന്തോഷത്തോടെ.ും ആവേശത്തോടെയും മധുരയിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു പോയത്. യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍.
തുടര്‍ഭരണം സംസ്ഥാനത്തെ സിപിഎമ്മിന്റെ മഹാവിജയമാണെന്ന് മറ്റ് സംസ്ഥാന ഘടകങ്ങളുടെയും വിവരമില്ലാത്ത ഊളന്‍ സഖാക്കളുടെയും പ്രശംസ ലഭിച്ച ദിവസം തന്നെയാണഅ മാസപ്പടി കേസില്‍ നിര്‍ണായക നടപടിയുണ്ടായത്. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ പ്രതിചേര്‍ക്കുക മാത്രമല്ല വിചാരണ ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യമന്ത്രാലയം അനുമതിയും നല്‍കിയിരിക്കുന്നു.
ഇനി പിണറായി വിജയന് കഷ്ടകാലമാണ്. മൂന്നാമൂഴം മുഖ്യമന്ത്രി കസേര കിട്ടുമെന്ന പ്രതീക്ഷ വിജയന് എന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. 2017-നും 2020-നും ഇടയില്‍ കോടികള്‍ വീണയുടെ കമ്പനി കൈപ്പറ്റി എന്നായിരുന്നു പുറത്തുവന്ന വിവരം. ഉന്നതവ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പണം നല്‍കിയതെന്ന് കമ്പനി പ്രതിനിധികളുടെ മൊഴികളുണ്ടായിരുന്നു. വീണയുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇടപാട് എന്നായിരുന്നു ആദ്യമൊക്കെ സിപിഎമ്മിന്റെ വാദം.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വീണാ വിജയനെ ചെന്നൈയില്‍വെച്ച് എസ്എഫ്ഐഒ ചോദ്യംചെയ്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ പത്തു വര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തിലും എംവി ഗോവിന്ദനും പ്രകാശ് കാരാട്ടുമൊക്കെ പിണറായിയെ നീതികരിക്കുകയാണ്.
കേരളത്തില്‍ മൂന്നാംഭരണം ലക്ഷ്യമിട്ട് പാര്‍ട്ടി കോണ്‍ഗ്രസിലടക്കം ചര്‍ച്ച നടക്കുമ്പോള്‍, കേസിനെ സിപിഎം എങ്ങനെ രാഷ്ട്രീയമായും നിയമപരമായും നേരിടുന്നമെന്നത് കണ്ടറിയണം. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപലഭിച്ചത്. ഈ സാഹചര്യത്തില്‍ അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുന്നു.
വിവാദമായ മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി അടക്കമുള്ളവരെ പ്രതി ചേര്‍ത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് നടപടി പ്രചാരണ ആയുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. സി.എം.ആര്‍.എല്‍ കോടികള്‍ വീണക്ക് വെറുതെ നല്‍കിയതല്ലെന്നും ഇതിന് വേണ്ട സേവനം ചെയ്തു കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്.എഫ്.ഐ.ഒ) പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha