ലൈംഗീക പീഡനത്തിന് തെളിവ്; സുകാന്തിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി; ഉദ്യോഗസ്ഥയെ കൊച്ചി ചെന്നൈ എന്ന്നിവിടങ്ങളിൽ തട്ടിക്കൊണ്ട് പോയി എന്നും കേസ്

സുകാന്തിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി. ലൈംഗീക പീഡനത്തിന് തെളിവ് കിട്ടിയ സാഹചര്യത്തിലാണ് ബലാൽസംഗ കേസ് ചുമത്തിയത്. സുകാന്തിന്റെ വാദം തള്ളി . ആത്മഹത്യ പ്രേരണ കുറ്റം ഇത് വരെ ചുമത്തിയിരുന്നില്ല. ബന്ധുക്കളെ പഴി ചാരി രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത് . പോലീസ് സുകാന്തിന്റെ അംഗീകരിക്കുന്നില്ല. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കുടുംബം പൊലീസിന് കൈമാറിയിരുന്നു .
അതേസമയം തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ സഹപ്രവര്‍ത്തകരനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് ഒളിവിലാണ്. യുവതിയുടെ മരണത്തില്‍ ഐബി ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുകാന്തിനെ കേസില്‍ പ്രതിചേര്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുകാന്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നു എന്നാണ് ഹര്‍ജിയില്‍ സുകാന്ത് ചൂണ്ടിക്കാട്ടിയത്. താന്‍ കാരണമല്ല യുവതിയുടെ ആത്മഹത്യയെന്നും സുകാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഹര്‍ജിയില്‍ മാതാപിതാക്കള്‍ക്കെതിരെയണ് സുകാന്ത് ആരോപണം വഴിതിരിച്ചു വിടുന്നത്. മാതാപിതാക്കളുടെ ഇടപെടല്‍ കാരണം ഞങ്ങള്‍ തമ്മില്‍ അകന്നെന്നും ഇതിന് കാരണം ജ്യോത്സ്യനെ കണ്ടതാണെന്നും സുകാന്ത് ആരോപിക്കുന്നു. മാതാപിതാക്കളുടെ സമീപനത്തിലെ സമ്മര്‍ദ്ദം മൂലമാണ് യുവതിയുടെ ആത്മഹത്യയെന്നാണ് സുകാന്ത് വാദിക്കുന്നത്.
https://www.facebook.com/Malayalivartha