എല്ലാം അസ്ഥാനത്തായി..കുറ്റപത്രം അതിവേഗം കേന്ദ്ര സര്‍ക്കാരിലേക്ക് കൈമാറി... വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനവും അതിവേഗം വന്നു...

എല്ലാം അസ്ഥാനത്തായി. പുതിയ ജഡ്ജി കേസില്‍ സ്റ്റേ അനുവദിച്ചില്ലെന്നിടത്താണ് കേസ് നിര്‍ണ്ണായക ഘട്ടത്തിലേക്ക് പോയത്.എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ഗിരീഷ് കഡ്വാലിയയുടെ ബെഞ്ചാണു ജൂലൈയില്‍ വീണ്ടും വാദം കേള്‍ക്കുക. വാദം കേള്‍ക്കല്‍ പൂര്‍ത്തിയാകുന്നതു വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നു സിഎംആര്‍എല്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.
ഈ തീരുമാനമാണ് എസ് എഫ് ഐ ഒയ്ക്ക് നിര്‍ണ്ണായകമായത്. സ്റ്റേ നീങ്ങിയതോടെ തയ്യാറാക്കി വച്ച കുറ്റപത്രം അതിവേഗം കേന്ദ്ര സര്‍ക്കാരിലേക്ക് കൈമാറി. വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനവും അതിവേഗം വന്നു. എന്നാല്‍ വാദം കേള്‍ക്കും വരെ തുടര്‍ നടപടികള്‍ തടഞ്ഞ തീരുമാനം ഉണ്ടായിരുന്നുവെങ്കില്‍ അന്തിമ വിധിക്ക് വേണ്ടി എസ് എഫ് ഐ ഒയ്ക്ക് കാത്ത് നില്‍ക്കേണ്ടി വരുമായിരുന്നു. അങ്ങനെ ഉണ്ടാകുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി അടക്കം തീരുമാനിച്ചത്. എന്നാല്‍ കേസ് അനന്തമായി നീളുന്ന സാഹചര്യം മനസ്സിലാക്കിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് പരിഗണിച്ച പുതിയ ജഡ്ജി തീരുമാനം എടുത്തത്.
മാസപ്പടി കേസില്‍ എസ്എഫ്ഐഒയും ഇ.ഡിയും നടത്തുന്ന അന്വേഷണങ്ങള്‍ക്കെതിരെ സി.എം.ആര്‍.എല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച വേളയില്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു.ഇതുകൊണ്ടാണ് എസ് എഫ് ഐ ഒയ്ക്ക് തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സാങ്കേതികമായി കഴിയാതെ പോയത്.വീണാ വിജയനെ എസ് എഫ് ഐ ഒ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യവും സജീവമാണ്. കുറ്റപത്രം തയ്യാറായ സ്ഥിതിയ്ക്ക് അതിന്റെ ആവശ്യമില്ല.
എങ്കിലും വിചാരണ ഘട്ടത്തിലേക്ക് കേസ് നീങ്ങുന്നതിനാല്‍ വീണയ്ക്ക് കോടതിയില്‍ നിന്നും ജാമ്യം നേടേണ്ടി വരും. അന്വേഷണ ഘട്ടത്തില്‍ പലവട്ടം വീണ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ മൊഴികളിലെ വ്യക്തത കുറവും കേസില്‍ നിര്‍ണ്ണായകമായി.
https://www.facebook.com/Malayalivartha