തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്

തലശ്ശേരിയില്‍ പൊലീസ് സ്റ്റേഷനില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റു. ബുധനാഴ്ചയാണു സംഭവം. സിവില്‍ പൊലീസ് ഓഫിസറുടെ(സിപിഒ) കയ്യില്‍നിന്ന് വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിപൊട്ടുകയായിരുന്നു. വെടിയുണ്ട തറയിലാണ് കൊണ്ടതെങ്കിലും തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റതെന്ന് പൊലീസ് പറയുന്നു.
അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവില്‍ പൊലീസ് ഓഫിസര്‍ സുബിനെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിധിന്‍രാജ് സസ്‌പെന്‍ഡ് ചെയ്തു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha