സംസ്ഥാന ഹരിത കര്‍മ്മസേനയുടെ സാമ്പത്തിക നേട്ടം...

മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് കോടികള്‍ നേട്ടമുണ്ടാക്കി സംസ്ഥാന ഹരിത കര്‍മ്മസേന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം, 7.8 കോടി രൂപയുടെ വരുമാനമാണ് നേടിയത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. മാലിന്യശേഖരത്തിനായുള്ള യൂസര്‍ ഫീ ഇനത്തില്‍ 341 കോടിയും ലഭിച്ചു. 50190 ടണ്‍ അജൈവ മാലിന്യമാണ് കൈമാറിയത്.
പുന:രുപയോഗ സാദ്ധ്യത ഉപയോഗപ്പെടുത്തുന്ന 223 തുണി സഞ്ചി, 540 പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ ജോലിചെയ്യുന്നു. 2023-2024 വര്‍ഷം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇരുയൂണിറ്റുകളിലും നിന്നായി 9.79 കോടി ലഭിച്ചു. 12,448 ടണ്‍ പ്ലാസ്റ്റിക്കാണ് ഇതേ വര്‍ഷം ശേഖരിച്ചത്. കഴിഞ്ഞ വര്‍ഷം ഹരിതകര്‍മ്മ സേനയ്ക്ക് 5.08 കോടിയും ലഭിച്ചു.
4438 ഹരിതകര്‍മ്മസേന യൂണിറ്റുകളിലായി 35,214 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്. 720 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ശേഖരിക്കുന്നത്. തരംതിരിച്ച് വില്‍ക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് നിര്‍മ്മാണത്തിനായി നല്‍കും. 2024-25 സാമ്പത്തിക വര്‍ഷം ലഭിച്ച തുക 7.8 കോടി.യൂസര്‍ഫീ ഇനത്തില്‍ ഇതുവരെ ലഭിച്ചത് 341 കോടി. ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയ മാലിന്യം 50190 ടണ്‍.
ശേഖരിക്കുന്നവ
പ്ലാസ്റ്റിക്
ഇ വേസ്റ്റ്
ചില്ല്
തുണി മാലിന്യം
ചെരുപ്പ്, ബാഗ്
തെര്‍മോകോള്‍
മരുന്ന് സ്ട്രിപ്പ്
ടയര്‍
എത്തിലിന്‍ പ്രിന്റിംഗ് ഷീറ്റ്
https://www.facebook.com/Malayalivartha