ഏതെങ്കിലും തരത്തില്‍ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വന്‍ചര്‍ച്ചയായിരുന്നു.നടിയെ ആക്രമിക്കാന്‍ ദിലീപ് ഒന്നരക്കോടി രൂപയ്ക്ക് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തിയത്. ഇതില്‍ 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറഞ്ഞു. ഇക്കാര്യത്തില്‍ പള്‍സര്‍ സുനിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. പള്‍സര്‍ സുനിക്ക് ദിലീപ് കൊടുത്തുവെന്ന് പറയുന്ന പണത്തിന് തെളിവ് എവിടെയെന്ന് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.
ഇന്നത്തെ കാലത്ത് 70 ലക്ഷം ആരും കൈയിലെടുത്ത് കൊടുക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി, സുനിക്ക് പണം ലഭിച്ചത് തെളിയിക്കാനായാല്‍ കേസ് നേരെ തിരിയുമെന്നും രാഹുല്‍ പറഞ്ഞു. പള്‍സര്‍ സുനി ദിലീപിനെ വീണ്ടും പെടുത്താന്‍ ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തില്‍ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് നടക്കുന്നത്. ദിലീപ് അഗ്‌നിശുദ്ധി നടത്തി തിരിച്ച് വരുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
ദിലീപ് സുനിക്ക് 70 ലക്ഷം രൂപ കൊടത്തുവെന്നാണ് പറയുന്നത്. അത് മെറ്റീരിയല്‍ തെളിവാണ്. പണം ഡിജിറ്റലായിട്ടാണോ കൊടുത്തത്? കാശായിട്ടാണോ കൊടുത്തത്? എപ്പോഴാണ് കൊടുത്തത്? ആരുടെ കൈയില്‍ നിന്നാണ് വാങ്ങിയത്. ഇതൊക്കെ തെളിയിക്കാന്‍ എളുപ്പമുള്ള കാര്യങ്ങളാണ്. പക്ഷേ അത്തരം തെളിവുകളൊന്നും കണ്ടില്ല. കേസ് അവസാനിക്കാറായ ഘട്ടത്തില്‍ രക്ഷപ്പെടാനായി പള്‍സര്‍ സുനി നാടകം ഇറക്കിയതാണോയെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. ഇടയ്ക്കിടെ ആവശ്യം വന്നപ്പോള്‍ പണം ദിലീപിന്റെ കൈയില്‍ നിന്ന് വാങ്ങിച്ചു എന്നാണ് സുനി പറയുന്നത്. അത് തെളിയിച്ചാല്‍ ഈ കേസ് ഫുള്‍ തിരിഞ്ഞു. ഒരു രൂപയെങ്കിലും ദിലീപോ ദിലീപിന്റെ ആളുകളോ പള്‍സര്‍ സുനിക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ കേസ് തിരിഞ്ഞു. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 11ന് കേസിന്റെ അന്തിമ വാദംപൂര്‍ത്തീകരിക്കാന്‍ കോടതി പറഞ്ഞിരിക്കുകയാണ്. പക്ഷേ അവസാന നിമിഷം വലിയ ട്വിസ്റ്റ് ആണ്. ഇനി തെളിവ് പള്‍സര്‍ സുനി പുറത്ത് വിടമോ എന്ന് അറിയില്ല. എന്താണ് ദിലീപ് ഒന്നരക്കോടിയില്‍ നില്‍ക്കുന്നത് എന്നെനിക്ക് സംശയമുണ്ട്. നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി, പോലീസുകാരെ ആക്രമിക്കാന്‍ ഒന്നരക്കോടി. കുറച്ച് നാള്‍ മുന്‍പ് ഒരാള്‍ പറഞ്ഞിരുന്നു രാഹുല്‍ ഈശ്വറിന് ദിലീപ് ഒന്നരക്കോടി കൊടുത്തിട്ടാണ് ഈ ചാനലുകളില്‍ പോയി പ്രതിരോധിക്കുന്നത് എന്ന്.
https://www.facebook.com/Malayalivartha