ശ്രീനിവാസന്‍ വധക്കേസില്‍ 3 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 3 വര്‍ഷത്തോളം ഒളിവിലായിരുന്ന കേസിലെ പ്രതി മഞ്ചേരി കാരക്കുന്ന് സ്വദേശി ഇ.കെ.ഷംനാദിനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. കൊച്ചിയില്‍ വിനോദയാത്രയ്ക്ക് എത്തിയ ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ന് ഷംനാദിന്റേതുള്‍പ്പെടെ 5 എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഷംനാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് എന്‍ഐഎ 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ മറ്റൊരു പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നും ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha