വിഷു പ്രമാണിച്ച് ഏപ്രില്‍ മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മുന്‍കൂര്‍ അനുവദിച്ചു...

വിഷു പ്രമാണിച്ച് ഏപ്രില്‍ മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മുന്‍കൂര്‍ അനുവദിച്ചു. സാധാരണ അതത് മാസം 25നാണ് നല്‍കാറുള്ളത്. തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങും. വിഷുവിന് മുമ്പ് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് നിര്‍ദ്ദേശമുള്ളത്. ഇതിനായി 820 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ .
സാമ്പത്തിക സ്ഥിതി മെച്ചമാണെങ്കില്‍ ഈ മാസം തന്നെ ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കുടിശികകൂടി വിതരണം ചെയ്യുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. മൂന്നു മാസത്തെ പെന്‍ഷനാണ് കുടിശികയുള്ളത്.
അതേസമയം 26 ലക്ഷത്തോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തിക്കും.
https://www.facebook.com/Malayalivartha