തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി ചക്രവാതച്ചുഴി... സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത...

തെക്കന്‍ ജില്ലകളില്‍ ഇന്നലെ ലഭിച്ച മഴ ഇന്ന് മദ്ധ്യ ജില്ലകളിലേയ്ക്ക് നീങ്ങി അവിടെ ശക്തമാകും. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.
തെക്കന്‍ തമിഴ്‌നാടിന് മുകളിലും തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാന്‍ കാരണം. അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതല്‍ രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
https://www.facebook.com/Malayalivartha