കണ്ണീര്‍ക്കാഴ്ചയായി...കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍.... കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്റെ മകന്‍ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
കുറുവന്‍പുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാര്‍ഥികളായ മൂന്ന് ആണ്‍ക്കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി.
കയത്തില്‍ താഴുകയായിരുന്നു.വനം വകുപ്പ് വാച്ചര്‍മാര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നാട്ടുകാരുടെയും നിലമ്പൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷ സേനയുടെയും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വെള്ളത്തിനടിയിലെ പാറക്കിടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. മൃതദ്ദേഹം നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha