കേസെടുത്ത് പോലീസ്... ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്തതില്‍ മര്‍ദനം

ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ അച്ചാര്‍ നല്‍കാത്തതില്‍ മര്‍ദനം. ഇലഞ്ചിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴയിലെ ക്ഷേത്രഭാരവാഹിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണിനെതിരെ പൊലീസ് കേസെടുത്തു.
അതേസമയം മറ്റൊരു സംഭവത്തില്‍ 2022 ഓഗസ്റ്റില്‍ ആലപ്പുഴയില്‍ വിവാഹ സദ്യയില്‍ പപ്പടം കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല് ഉണ്ടായിരുന്നു. ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാല്‍ വിളമ്പുന്നവര്‍ പപ്പടം നല്‍കില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങി്. തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. പരസ്പരം തല്ലിയത് ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു.
"
https://www.facebook.com/Malayalivartha