കണ്ണീരടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍..... വിവാഹ നിശ്ചയത്തിനുശേഷം സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍പോയ യുവാവ് അപകടത്തില്‍ മരിച്ചു

ആ യാത്ര അന്ത്യയാത്രയായി... കല്ല്യാണനിശ്ചയത്തിനുശേഷം സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരന്‍ കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ് മരിച്ചത്. താജുദ്ദീന്റെയും സഹീറയുടെയും മകനാണ്.
ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നും സംശയം. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപമാണ് അപകടം നടന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം. വൈകുന്നേരം പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍, രോഗിയായ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയിലാണ് സുബീക്കിനെ കണ്ടെത്തിയത്. അടുത്തുതന്നെ ബൈക്കും കിടക്കുന്നുണ്ടായിരുന്നു. പ്രഭാത സവാരിക്കായി പോയവരാണ് വിവരം അറിയിക്കുന്നത്.
രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഒരു സഹോദരിയുണ്ട്്. കബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha