'കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത്? സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് എത്തിയത് 'വിവാഹിത'യെന്ന് വിശദീകരിച്ച്..സുകാന്തിന് ഇനി രക്ഷപെടാൻ സാധിക്കില്ല..വ്യാജ വിവാഹ ക്ഷണക്കത്തും 'ഐബി ബുദ്ധിയോ..?

മരിച്ചത് ഐ ബി ഉദ്യോഗസ്ഥ അതിനു പിന്നിൽ ആരോപണ വിധേയനായി നിൽക്കുന്നത് ഐ ബി ഉദ്യോഗസ്ഥൻ . ഇതിനിടയിൽ പോലീസും വലയുകയാണ് , പ്രണയ നൈരാശ്യത്തിന്റെ പേരിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യമൊക്കെ വന്ന നിഗമനങ്ങളും റിപ്പോർട്ടുകളും . ഇന്നത്തെ കാലത്താണെങ്കിൽ നിരവധി പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ജീവനെടുക്കാൻ ഇവിടെ പ്രണയം ഒരു കാരണം ആകുന്നുണ്ട് . പ്രണയത്തിൽ നിന്ന് ഒരാൾ പിന്മാറിയിൽ ആത്മഹത്യ ചെയുന്നു , മറ്റേ പങ്കാളിയെ കൊല്ലുന്നു , പ്രണയത്തിൽ നിന്നും ഒഴിവാക്കാൻ കൊല ചെയുന്നു . എന്നിങ്ങനെ ഇന്ന് ഇത്തരം കേസുകൾ അസാധാരണമല്ല .
ഇതിപ്പോൾ വിവാഹം കഴിഞ്ഞു നടക്കുന്നുണ്ട് എന്നുള്ളതാണ് . ഒരിക്കലും കുട്ടികളല്ലേ അവർക്ക് ബുദ്ധിയും പക്വതയും ഇല്ലെന്നു പറഞ്ഞു തള്ളി കളയാൻ സാധിക്കില്ല , മുതിർന്നവരും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ട് എന്നുള്ളതാണ് . ഇവിടെ ഇപ്പോൾ തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആ പെൺകുട്ടിയുടെ വീട്ടുക്കാർ പോലും ഞെട്ടുകയാണ് മകൾ തങ്ങളെ വഞ്ചിച്ചു ചെയ്തു കൊണ്ടിരുന്ന കാര്യങ്ങൾ അതിൽ ഏറ്റവും നടുക്കം അവർക്കുണ്ടാക്കിയത് അത്രയേറെ സ്നേഹിച്ചും ഒരു കുറവും വരുത്താതെ വളർത്തി വലുതാക്കിയ മകൾ 24 വയസ്സുകൾ മകൾ ഗർഭിണിയായിരുന്നതും അബോർഷൻ നടത്തിയിരുന്നതും എന്നുള്ള സത്യമാണ് .ഒരു രക്ഷിതാവിനും അത് താങ്ങാൻ സാധിക്കില്ല എന്നുള്ളത് ഉറപ്പാണ് . അവർക്ക് അവരുടെ മകളെയോ നഷ്ട്ടപ്പെട്ടു
ഇനി അവളെ അതിലേക്ക് നയിച്ച കാരണം എന്നതാണെന്ന് തെളിയിക്കാനായിട്ട് പോരാടുകയാണ് ഒരു അച്ഛൻ .പക്ഷെ ആ ഗര്‍ഭഛിദ്രത്തിന് പിന്നിലും 'ഐബി' ബുദ്ധി. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയെന്ന് സ്ഥിരീകരണം. ഇതിൽ എല്ലാം സുകാന്തിനെ മാത്രം കുറ്റപ്പെടുത്താനായിട്ട് സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ല. പെൺകുട്ടികുട്ടിക്കും തുല്യ പങ്കു തന്നെയുണ്ട് . കാരണം അവർ കൂടി അറിഞ്ഞല്ലേ എല്ലാം ചെയ്തിരിക്കുന്നത് . പക്ഷെ ഇവിടെ പെൺകുട്ടിയുടെ ജീവൻ നഷ്ടമായി എന്നുള്ളതാണ് . ഇവിടെ ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറുകയും ചെയ്തു.
വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ 'കാര്യം' കഴിഞ്ഞപ്പോള്‍ സുകാന്ത് കൈയ്യൊഴിയുകായിരുന്നുവെന്ന് വ്യക്തമായി. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുകാന്ത് വിശദീകരിച്ചതെല്ലാം കളവാണെന്ന സൂചനകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പൊലീസ് കോടതിയില്‍ അറിയിക്കും.ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. ഇന്നത്തെ കാലത്ത് ഇതെല്ലം ഉണ്ടാക്കാൻ ഒരു കൊച്ചുകുട്ടിയെ കൊണ്ട് പോലും സാധിക്കും . മാത്രമല്ല ഇതിനായി ആശുപത്രികളിൽ സമീപിക്കുമ്പോൾ ഏതെങ്കിലും രീതിയിൽ ഒരു പ്രശനം ഉണ്ടാവരുത് എന്ന് കൂടി കരുതിയാവണം അത്തരത്തിൽ ഒരു നീക്കം നടത്താൻ സുകാന്ത് തീരുമാനിച്ചെത്തും . എത്താനായി ഉപയോഗിച്ച
വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭചിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികില്‍സാരേഖകളും ലഭിച്ചു. അത് കഴിഞ്ഞു തന്നെ കാണാൻ വന്ന വീട്ടുകാരുടെ മുൻപിലും എല്ലാം ഒന്നും നടന്നിട്ടില്ലാത്ത പോലെ തന്നെ യുവതി അഭിനയിച്ചു . യുവതിയുടെ കുടുംബമാണ് ഈ രേഖകള്‍ പോലീസിന് നല്‍കിയത്. ഇതോടെയാണ് അന്വേഷണം പുതിയ തലത്തിലെത്തിയത്. സുകാന്തിനെതിരെ പോലീസ് ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥയുടെ കുടുംബവും ഗര്‍ഭച്ഛിദ്രത്തിന്റെയടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കാനാണ് പോലീസ് തീരുമാനം. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്.
ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്.സുകാന്തിനെതിരെയുള്ള തെളിവുകൾ വെല്ലുവിളിയാണ്..നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കൂട്ടുകാരിയോടൊപ്പമെത്തി ഗർഭഛിദ്രം നടത്തിയെന്നതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സുകാന്താണ് ഉത്തരവാദിയെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. ഭ്രൂണം നശിപ്പിക്കപ്പെട്ടതിനാൽ ഡി.എൻ.എ ടെസ്റ്റ് അസാദ്ധ്യം. ഉദ്യോഗസ്ഥയുടെ മരണമൊഴിയും ഇല്ല. നിരന്തരം ഫോൺ ചെയ്തതും ഒന്നിച്ചു സഞ്ചരിച്ചതും ഒന്നിച്ചു താമസിച്ചതും സംബന്ധിച്ച തെളിവുകളാണ് പിടിവള്ളിയാവുന്നത്. അതെല്ലാം പൊലീസ് കണ്ടെത്തണം. ഉദ്യോഗസ്ഥയുടെ ട്രെയിൻ തട്ടി തകർന്ന ഫോൺ പരിശോധിച്ച് വിവരശേഖരണം നടത്താനുള്ള ശ്രമത്തിലാണ് ഫോറൻസിക് സംഘം.
പണം കൈമാറ്റം ചെയ്തതിന് രേഖയുള്ളതിനാൽ ബന്ധം ദൃഢമായിരുന്നു എന്ന് തെളിയിക്കാനാവും. ഇരുവരും പരിശീലനവേളയിൽ ജോദ്പൂരിൽ ഒരുമിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ രേഖകളും കണ്ടെത്തേണ്ടതുണ്ട്.ഹൈക്കോടതിയിൽ നൽകിയിരുന്ന ജാമ്യ അപേക്ഷയിൽ കടുത്ത വിമർശനമാണ് കോടതി നടത്തിയത് . തനിക് മരണത്തിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നു കോടതിയിൽ സുകാന്ത് ബോധിപ്പിച്ചപ്പോൾ ഒപ്പം താമസിച്ചിരുന്ന ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് സഹപ്രവർത്തകനായ സുകാന്തിനോട് ഹൈക്കോടതി തിരിച്ചു ചോദിച്ചു . യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത് എന്ന് സുകാന്ത് പറയുന്നു.
ആ യുവതി ആത്മഹത്യ ചെയ്തു എങ്കിൽ അതിൽ സുകാന്തിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ആരാഞ്ഞു. ഐബി ഉദ്യോഗസ്ഥൻ കൂടിയായ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ. മറുപടി സമർപ്പിക്കാൻ പൊലീസിന് നിർേദശം നൽകി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റുകയും ചെയ്തു . കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് താങ്കൾക്ക് തോന്നുന്നത് എന്നു കോടതി ചോദിച്ചു. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ യുവതി താമസിച്ചിരുന്നത് സുകാന്തിനൊപ്പമായിരുന്നു, അവർ എന്തിന് ആത്മഹത്യ ചെയ്തു? അത് നിങ്ങളുടെ പിഴവല്ലേ?
അവർ നിങ്ങളുടെ കൂടെയല്ലേ താമസിച്ചിരുന്നത്, അപ്പോൾ നിങ്ങൾക്ക് ഉത്തരവാദിത്തമില്ലേ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ആദ്യം മറുപടി പറയേണ്ടതും സുകാന്താണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി.മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha