തിരുവനന്തപുരത്ത് ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം....

ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വലിയതുറ വേളാങ്ങണ്ണി ജങ്ഷന് സമീപം വാട്ട്‌സ് റോഡ് പുതുവല്‍ പുത്തന്‍ വീട് ഷീബാ ഭവനില്‍ സൂസയുടെയും അമലയുടെയും മകന്‍ ഐവിന്‍ വിക്ടര്‍(46) ആണ് മരിച്ചത്.അപകടത്തിനിടയാക്കിയ ടിപ്പര്‍ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ഏഴോടെ മുട്ടത്തറയില്‍ നിന്ന് ഗവ. എന്‍ജിനീയറിങ്ങ് കോളേജിലേക്ക് പോകുന്ന പെരുന്നെല്ലി പാലത്തിലായിരുന്നു അപകടം നടന്നത്. ഓട്ടം കഴിഞ്ഞശേഷം വേളാങ്ങണ്ണി ജങ്ഷനിലുളള വീട്ടിലേക്ക് പോകവെ എന്‍ജിനീറങ് കോളേജ് ജങ്ഷന്‍ ഭാഗത്ത് നിന്ന് മുട്ടത്തറയിലേക്ക് വരുകയായിരുന്ന ടിപ്പര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നനിലയിലാണ്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഐവിന്റെ തലയിലൂടെ ടിപ്പറിന്റെ മുന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഐവിന്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു.
അപകടവിവരമറിഞ്ഞ് വലിയതുറ എസ്.ഐ. ഇന്‍സമാം ഉള്‍പ്പെട്ട പോലീസ് സംഘമെത്തി. തുടര്‍ന്ന് 108 ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: മേരി. രണ്ടു മക്കളുണ്ട്. സംഭവത്തില്‍ കേസെടുത്ത് വലിയതുറ പോലീസ്.
"
https://www.facebook.com/Malayalivartha