Widgets Magazine
06
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ: വ്യാജ രേഖകളും, ഒരേ സമയം മൂന്ന് ബന്ധവും...


നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്..മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍.. നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന്..


ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്.. പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലെ പരിശോധന അവസാനിച്ചത്..ഓര്‍ഗനൈസറിൽ വീണ്ടും കടുത്ത വിമർശനം..


വീണാ വിജയൻ വളരെ പെട്ടെന്ന് എസ്. എഫ്. ഐ.ഒ. കേസിൽ പ്രതിയായത് എങ്ങനെ..? നടന്നു കൊണ്ടിരുന്ന അന്വേഷണത്തിന്റെ കുറ്റപത്രം ഇപ്പോൾ മാത്രം സമർപ്പിച്ചതാണ് കാരണമെന്ന് പൊതുവേ പറയാം.. എന്നാൽ അതല്ല വാസ്തവം...


'കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത്? സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് എത്തിയത് 'വിവാഹിത'യെന്ന് വിശദീകരിച്ച്..സുകാന്തിന് ഇനി രക്ഷപെടാൻ സാധിക്കില്ല..വ്യാജ വിവാഹ ക്ഷണക്കത്തും 'ഐബി ബുദ്ധിയോ..?

വീണാ വിജയൻ വളരെ പെട്ടെന്ന് എസ്. എഫ്. ഐ.ഒ. കേസിൽ പ്രതിയായത് എങ്ങനെ..? നടന്നു കൊണ്ടിരുന്ന അന്വേഷണത്തിന്റെ കുറ്റപത്രം ഇപ്പോൾ മാത്രം സമർപ്പിച്ചതാണ് കാരണമെന്ന് പൊതുവേ പറയാം.. എന്നാൽ അതല്ല വാസ്തവം...

05 APRIL 2025 01:18 PM IST
മലയാളി വാര്‍ത്ത

വീണാ വിജയൻ വളരെ പെട്ടെന്ന് എസ്. എഫ്. ഐ.ഒ. കേസിൽ പ്രതിയായത് എങ്ങനെ? മാസങ്ങളായി നടന്നു കൊണ്ടിരുന്ന അന്വേഷണത്തിന്റെ കുറ്റപത്രം ഇപ്പോൾ മാത്രം സമർപ്പിച്ചതാണ് കാരണമെന്ന് പൊതുവേ പറയാം.. എന്നാൽ അതല്ല വാസ്തവം. കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ ബി ജെ. പി. പിണറായി ടീമിന്റെ ബി ടീമായി പ്രവർത്തിച്ചുവരികയായിരുന്നു. കെ. സുരേന്ദ്രനെ കുഴൽ പണ കേസിൽ കുരുക്കി തൊട്ടിലിൽ കുരുങ്ങനെ ആട്ടുന്നതുപോലെ ആട്ടുകയായിരുന്നു പിണറായി. തികച്ചും അപ്രതീക്ഷിതമായാണ് രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡന്റായി വന്നത് . അതോടെ പിണറായിയുടെ ടൈം നെഗറ്റീവായി.

 

കേരളത്തിലേക്ക് അയക്കുമ്പോൾ രാജീവിനോട് കേന്ദ്ര രക്ഷാമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടത് ഒന്നു മാത്രമാണ്. പിണറായിയെ ഒതുക്കണം. പിണറായി ഒതുങ്ങിയില്ലെങ്കിൽ കേരളത്തിൽ ബി ജെ പിക്ക് വളരാൻ കഴിയില്ല. ബി ജെ പിക്ക് സി പി എം വോട്ടു മറിച്ചുനൽകുമെന്ന പ്രതീതിയുണ്ടാക്കും. പക്ഷേ ഒന്നും സംഭവിക്കില്ല. ബി ജെ പിക്ക് എതിരെ നീങ്ങാനുള്ള ആഹ്വാനം പാർട്ടി പ്രവർത്തകർക്ക് സി പി എം  നൽകും. അതോടെ ബി ജെ. പി ഷെഡിലാവും.രാജീവ് ചന്ദ്രശേഖറെ പോലെ കാര്യങ്ങൾ മനസിലാക്കുന്ന നേതാക്കൾ കുറവാണ്.അദ്ദേഹം കേരളസാഹചര്യം വിശദമായി പഠിച്ചു. അതാണ് മുഖ്യമന്ത്രിയുടെ മകൾക്ക് സംഭവിച്ചിരിക്കുന്നത്. 

വീണാ വിജയൻ അറസ്റ്റ് വരെ ഭയക്കുകയാണ്.  എന്നാൽ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ പ്രതി ചേർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ അറസ്റ്റ് ചെയ്തേക്കില്ല. അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ അറസ്റ്റിനുള്ള വ്യവസ്ഥയില്ലെന്നാണ് എസ്എഫ്‌ഐഒ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. നേരത്തേ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്  തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്.മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറിയത് കഴിഞ്ഞ ദിവസമാണ് . എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി.

 

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനാണ് ഫയൽ കൈമാറിയത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേർത്തുകൊണ്ടാണ് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ. സിഎംആർഎല്ലിന് പുറമെ എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും പണം എക്സാലോജികിലേക്ക് എത്തി. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്ടർമാർ. പ്രതികൾക്കെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തി. ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

 

വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താമെന്നും വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതതയിലുള്ള ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്. അതുകൊണ്ടു തന്നെ വിവരം കിട്ടിയത് ഉടമയിൽ നിന്നാണെന്ന് വ്യക്തം. വ്യാഴാഴ്ചയാണ് എസ്എഫ്‌ഐഓ, കുറ്റപത്രം എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. എസ്എഫ്‌ഐഓ നല്‍കിയ കുറ്റപത്രം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണോയെന്ന പരിശോധന ആ ഘട്ടത്തിലാണ് നടക്കുക. കുറ്റം നിലനിലനിൽക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെടേണ്ടതുണ്ട്. തുടർന്ന് മാത്രമേ വീണ വിജയനുള്‍പ്പെടെയുള്ളവര്‍ നിയമപരമായി പ്രതിചേര്‍ക്കപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

അതിന് ശേഷമേ വിചാരണ നേരിടേണ്ടതായുള്ളൂ. ഇനി വീണ കുറ്റക്കാരിയല്ലെന്ന് എസ്.എഫ്ഐ ഒ കണ്ടെത്തിയാൽ കേന്ദ്ര ഏജൻസി അപ്പീൽ പോകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്കായി പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തി.  വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗൗരവതരമല്ലെന്ന നിലപാടിലാണ് സിപിഎം.

 

പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ അനുമതി കൊടുത്തത് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും നിയമപരമായ വഴിയിലൂടെ നിജസ്ഥിതി തെളിയിക്കാനാകുമെന്നുമാണ് പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയ നീക്കം രാഷ്ട്രീയമായി നേരിടുമെന്നും പറഞ്ഞ ഗോവിന്ദൻ, കൈക്കൂലിക്ക് ആരെങ്കിലും ടാക്സ് അടക്കുമോ എന്നും ചോദിച്ചു. പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കളങ്കപ്പെടുത്താനും മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്യാനുമുള്ള ശ്രമം മാത്രമാണിത്. ബോധപൂർവം ഉണ്ടാക്കിയ കള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

എസ്എഫ്ഐ അന്വേഷണം ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വരുന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ട കാര്യമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്. വഴിവിട്ട ഒരു സഹായവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സിഎംആർഎൽ കമ്പനിക്ക് അനുകൂലമായി ഒരു നിലപാടും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണം സംബന്ധിച്ച വാർത്ത തന്നെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ദില്ലി ഹൈക്കോടതിയിൽ കേസ് റദ്ദാക്കുന്നതിന് വാദം നടക്കുകയാണ്. വാദം കേട്ട ജഡ്ജി അലഹബാദ് കോടതിയിലേക്ക് മാറ്റി. ജൂലൈയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കെ ഇപ്പോൾ എസ്എഫ്ഐഒ ഈ നാടകം നടത്തുകയാണ്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇത് ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിത്.

 

മുഖ്യമന്ത്രിയൊ സർക്കാരോ കമ്പനിക്ക് അനുകൂലമായ ഒരു സഹായവും ചെയ്തിട്ടില്ല. മൂന്ന് കോടതികൾ മുഖ്യമന്ത്രിയെ അഴിമതിയിൽ പ്രതി ചേർക്കാൻ ഒന്നും കണ്ടെത്തിയില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. എസ് എഫ് ഐ ഒ നടപടിയിൽ ഗൂഢാലോചന സംശയിക്കണമെന്ന് എം എ ബേബി പ്രതികരിച്ചു. ജനങ്ങളുടെ മനസ്സിൽ കെട്ടടങ്ങിയ ഒരു കേസാണിത്. തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും പാർട്ടി ഒരേ വേദിയിൽ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു നീക്കം ഉണ്ടായത്. അപ്പോൾ കേന്ദ്രം നീക്കം സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് കെ എന്‍ ബാലഗോപാൽ കുറ്റപ്പെടുത്തി.

 

പാർട്ടി കോൺഗ്രസ് സമയത്ത് രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങൾ ചെയ്യുന്നുവെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. മാസപ്പടി കേസ് കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്. ജോലി ചെയ്തിട്ടില്ലെന്ന് ആക്ഷേപം കമ്പനി ഇതുവരെ ഉന്നയിച്ചിട്ടില്ല. ജോലി കൊടുക്കേണ്ടത് കമ്പനിയാണ്. ആവേശകരമായി നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ പൊലിമ കുറയ്ക്കാനുള്ള നീക്കമെന്നും രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും കെ കെ ശൈലജ വിമര്‍ശിച്ചു. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറായില്ല.മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്നാണ്   കേന്ദ്ര നേതൃത്വം പറയുന്നത്. . കമ്പനിയും വ്യക്തിയും  കേസ് നടത്തും. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്.

 

പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാര്‍ട്ടി നേരിട്ട് കേസ് നടത്തുമോ എന്നാണ് ചോദ്യം ഉയരുന്നത്. പാര്‍ട്ടി കോൺഗ്രസ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കമുണ്ടായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതടക്കം അന്വേഷണ ഏജൻസിയുടെ നിലപാടുകൾ നിര്‍ണായകമാണ്. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്. എന്നാൽ അത്തരം ഒരു നീക്കം പാളിയാൽ അത് കൂടുതൽ ദോഷമാകും. 

 

മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി. ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവും ആർഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്ഐഒയും മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച്, പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരുന്നു. തുടർനടപടികൾക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷൻ നടപടികൾ എസ്എഫ്ഐഒ വേഗത്തിലാക്കി. 

 

കോടതിയിലെ വിചാരണ നടപടികൾക്ക് കാത്തിരിക്കുമ്പോഴും, വേണമെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യാം. എന്നാൽ രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ, എസ്എഫ്ഐഒ അതിന് മുതിരുമോ എന്നുള്ളതാണ് നിർണ്ണായകം. നേരത്തെ 1.72 കോടി രൂപയായിരുന്നു എക്സാലോജിക്ക് - സിഎംആർഎൽ കേസിലെ ഇടപാട് തുകയെങ്കിൽ, എസ്എഫ്ഐഒ അന്വേഷണ റിപ്പോട്ടോടെ, ഇനി 2 കോടി 70 ലക്ഷം രൂപയ്ക്ക് വീണ ടിയും സിഎംആർഎല്ലും മറുപടി നൽകണം. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവർ ഇന്ത്യ ക്യാപിറ്റ‌ൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തിൽ നിന്ന് വായ്പയായാണ് പണം വാങ്ങിയതെന്നായിരുന്നു വീണയുടെ വാദം. അത് പോലും തെറ്റാണ്. കാരണം മുഖ്യമന്ത്രിയുടെ മകളാണ് വീണ.അവർക്ക് ആരെങ്കിലും കടം  നൽകിയാൽ പോലും അതിൽ വ്യക്തമായ ഒരു സന്ദേശം കാണും.

മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതാണ് വലിയ ആകാംക്ഷ. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്.

 

സിഎംആർഎല്ലിനെ കാത്തിരിക്കുന്നത് അതിലും വലിയ കുരുക്കാണ്. സിഎംആർഎല്ലിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും, സിഎഫ്ഒയും സിജിഎമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണം. കമ്പനികാര്യ ചട്ടം 447 പ്രകാരം, കോടതിയിൽ ഇത് തെളിയിക്കാനായാൽ, മൂന്നിരട്ടി പിഴ വരെ ചുമത്താം. അങ്ങനെ വന്നാൽ പൊതുമേഖല സ്ഥാപനമായ സിഎംആർഎൽ കടുത്ത ബാധ്യതയിലേക്ക് പോകും. ഇല്ലാത്ത ചെലവുകൾ കാട്ടി, 182 കോടി രൂപയാണ് സിഎംആർഎല്ലിൽ നിന്ന് പുറത്തേക്ക് ഒഴുകിയത്. ഈ പണം രാഷ്ട്രീയ നേതാക്കൾക്ക് കൈമാറിയെന്നായിരുന്നു ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് കണ്ടെത്തൽ. അവരുടെ കൂടുതൽ പേര് വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ കേസിന്‍റെ നിലമാറും.

 

വീണയുടെ കേസിൽ ഇനി മേൽനോട്ടം വഹിക്കുക രാജീവ് ചന്ദ്രശേഖറായിരിക്കും.  കേസ് പാളിപോകാതിരിക്കാനുള്ള ഉത്തരവാദിത്വം അമിത് ഷാ  രാജീവ് ചന്ദ്രശേഖറിനെ ഏൽപ്പിച്ചുകഴിഞ്ഞു. സി പി എം അല്ല ദൈവം തമ്പുരാൻ ഏറ്റെടുത്താലും പിണറായി വിജയന്റെ മകൾ ഊരിപോകാതിരിക്കാനായിരിക്കും കേന്ദ്ര സർക്കാർ ശ്രമിക്കുക.അതിലൂടെ സി പി എമ്മിനെ തളയ്ക്കാനായിരിക്കും ബി ജെ പി ശ്രമിക്കുക. പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ തന്നെ വെടി മരുന്നിട്ടത് അതിനുവേണ്ടിയാണ്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ. സർട്ടിഫിക്കറ്റോടെ ബസൂക്ക; ഏപ്രിൽ പത്തിന് പ്രദർശനത്തിന് എത്തും  (5 hours ago)

റെയ്ഡുകളില്‍ പിടിക്കപ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് പോലീസ്  (7 hours ago)

ടാര്‍ഗെറ്റിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശാരീരിക മാനസിക പീഡനം  (7 hours ago)

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി  (9 hours ago)

ശ്രീ ഗോകുലം ചിറ്റ്സ് നിയമവിരുദ്ധമായി പ്രവാസികളില്‍നിന്നും കോടികള്‍ സമാഹരിച്ചെന്ന് ഇ.ഡി  (9 hours ago)

ആശുപത്രിയില്‍ ഐബി ഉദ്യോഗസ്ഥയെ സഹായിച്ച 'അജ്ഞാത യുവതി'യെ തേടി അന്വേഷണസംഘം  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനം  (10 hours ago)

വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതായിരുന്നു ഭേദഗതികള്‍; മതത്തിന്റെ ആചാരത്തിലേക്കും സംസ്‌ക്കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞു കയറാനുള്ള സംഘ്പരിവാര്‍ ശ്രമത്  (10 hours ago)

വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോര്‍ഡുമായി വനിതാ വികസന കോര്‍പറേഷന്‍  (10 hours ago)

ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം; വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആ  (10 hours ago)

ഭൂമിയുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്; വക്കഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി  (10 hours ago)

സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ: വ്യാജ രേഖകളും, ഒരേ സമയം മൂന്ന് ബന്ധവും...  (11 hours ago)

വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോര്‍ഡുമായി വനിതാ വികസന കോര്‍പറേഷന്‍  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം: ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങള്‍  (11 hours ago)

പൃഥ്വിരാജിനെ വളഞ്ഞ് Income Tax  (12 hours ago)

Malayali Vartha Recommends