ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്.. പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലെ പരിശോധന അവസാനിച്ചത്..ഓര്‍ഗനൈസറിൽ വീണ്ടും കടുത്ത വിമർശനം..

പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ് ഒക്കെ തന്നെ ഇ ഡി തത്കാലത്തേക്ക് അവസാനിപ്പിച്ചു . ഇന്നലെ രാവിലെ പതിനൊന്നരയോട് കൂടിയാണ് കേരളത്തിലെ ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ ഇ ഡി റെയിഡ് നടത്തിയത് . കൊച്ചിയിൽ നിന്നുള്ള യൂണിറ്റാണ് സ്ഥാപനം അരിച്ചു പെറുക്കിയത് . ഏകദേശം മൂന്നരയോട് കൂടി നിർത്തുകയും ചെയ്തു . ഒപ്പം തന്നെ ചെന്നൈയിലെ ഗോകുലത്തിന്റെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയും . ഗോകുലം ഗോപാലനോട് ചെന്നൈയിലേക്ക് എത്താൻ ഇ ഡി നിർദ്ദേശിക്കുകയും ചെയ്തിരുന്നു .
പുലര്‍ച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലെ പരിശോധന അവസാനിച്ചത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന.
ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സില്‍ പ്രവാസികളില്‍ നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും സൂചനകളുണ്ട്. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. 2022-ല്‍ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം.ചെന്നൈയിലെ ഓഫീസിന് പുറമെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവിടങ്ങളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.ഇപ്പോഴിതാ വിവാദമായ എമ്പുരാന്റെ നിര്‍മ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് കാരണം എമ്പുരാനോ?
എല്‍ടിടിഇ ബന്ധവും ഗോകുലത്തിനെതിരായ നടപടിക്ക് പിന്നിലുണ്ടെന്ന് വെളിപ്പെടുത്തുന്നത് ആര്‍ എസ് എസ് മുഖമാസികയായ ഓര്‍ഗനൈസറാണ്. ഓര്‍ഗൈനസറിന്റെ വെബ് എഡിഷനിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. ചിത്രത്തിന്റെ ധനസഹായത്തില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുവെന്നാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത. അതായത് എല്‍ടിടിഇ ഫണ്ട് ഗോകുലത്തിന് വന്നു എന്ന സംശയത്തിലാണ് അന്വേഷണം.ഓര്‍ഗനൈസറിൽ വന്നിരിക്കുന്ന വാർത്ത ഇപ്രകാരമാണ്..Empuraan: Know the LTTE connection and why Gokulam Gopalan is under ED scanner എന്നാണ് തലക്കെട്ട് .വിവാദമായ എമ്പുരാൻ സിനിമയുടെ നിർമ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനെ, അടുത്തിടെ നടത്തിയ ഒരു പ്രധാന നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)
കേരളത്തിലെ വടകരയിലുള്ള വസതിയിൽ ചോദ്യം ചെയ്യുന്നു. അതേസമയം, കോഴിക്കോടും ചെന്നൈയിലെ കോടമ്പാക്കം പ്രദേശത്തുമുള്ള ഗോപാലന്റെ സാമ്പത്തിക സ്ഥാപനങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നു.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമായ എമ്പുരാന് ധനസഹായം നൽകുന്നതിനെക്കുറിച്ച് അന്വേഷണത്തിൽ സംശയം ഉയർന്നിട്ടുണ്ട്. തുടക്കത്തിൽ, ബ്രിട്ടീഷ് പൗരനും ശ്രീലങ്കൻ വംശജനുമായ സുബാസ്കരൻ അല്ലിരാജ 2014 ൽ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് എമ്പുരാന് പിന്തുണ നൽകിയത്. നിരോധിത ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനയുമായും എൽടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷൻസിനെ ബന്ധിപ്പിച്ചതായി ആരോപണങ്ങളുണ്ട്.
എന്നിരുന്നാലും, കമ്പനി എമ്പുരാനിൽ നിന്ന് പിന്മാറി, പിന്നീട് ഗോകുലം ഗോപാലൻ അതിന്റെ നിർമ്മാണം ഏറ്റെടുത്തു. സിനിമയുടെ ധനസഹായത്തിൽ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അധികൃതർ ഇപ്പോൾ അന്വേഷിക്കുന്നു.ലൈക്ക പ്രൊഡക്ഷൻസ്, സുബാസ്കരൻ അല്ലിരാജ എന്നിവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധങ്ങൾ സൂക്ഷ്മപരിശോധനയിലാണ്.ഗോകുലവുമായുള്ള സാമ്പത്തിക ഒത്തുതീർപ്പിന് ശേഷം ലൈക്ക പിന്മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ, ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഒരു ധനകാര്യ സ്ഥാപനമായ ഗോകുലം ചിറ്റ് ഫണ്ടിൽ നിന്നുള്ള രേഖകൾ ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഗോകുലം ചിറ്റ് ഫണ്ടിനും ലൈക്ക പ്രൊഡക്ഷൻസിനും തമിഴ്‌നാട്ടിൽ ജിഎസ്ടി രജിസ്ട്രേഷനുണ്ട്, അവയുടെ നമ്പറുകൾ യഥാക്രമം 33…………….1Z1 ഉം 33……….1ZN ഉം ആണ്. അന്വേഷണം പുരോഗമിക്കുമ്പോൾ, പരിശോധനയിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha