Widgets Magazine
11
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി എല്ലാം സിമ്പിൽ ,സൗദി പൗരനാകാൻ എളുപ്പവഴി ; നിർണായക നീക്കം, അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം


എസ്.എഫ്. ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൽ നടപടി ത്വരിതപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ..പിണറായിയുടെ ലാവ്ലിൻ കേസ് പോലെ ഇതും അനന്തമായി നീട്ടി കൊണ്ടുപോകാനുള്ള പ്രതിഭാഗത്തിന്റെ ശ്രമം..


തഹാവൂർ റാണയുമായി നിൽക്കുന്ന ചിത്രം..അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.. തത്ക്കാലം ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലായിരിക്കും.. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്..


കാര്യങ്ങള്‍ മാറുന്നു... തഹാവൂര്‍ റാണ എന്തിനു കൊച്ചിയിലെത്തി ? സഹായം ലഭിച്ചോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍, തഹാവൂര്‍ റാണ ഇന്ത്യയിലെത്തിയത് ആഡംബര വിമാനത്തില്‍


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പറഞ്ഞാല്‍ പറഞ്ഞതായിരിക്കും... മിന്നല്‍ വേഗത്തില്‍ വഖഫ് ഭേദഗതി നിയമമായി; കൊരട്ടി മുത്തിക്ക് പട്ടും പഴവും സമര്‍പ്പിച്ച് സുരേഷ് ഗോപി

06 APRIL 2025 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

മോഷണക്കേസ് പ്രതിയായ ജോജോ, ആറുവയസുകാരനെ ലക്ഷ്യമിട്ടതിന് പിന്നിൽ...

കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ വീണു; ഭർത്താവ് കിണറ്റിൽ തള്ളിയിട്ടതെന്ന് ഭാര്യ ; ഭാര്യയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയതെന്നാണ് ഭർത്താവി; ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചു

ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിര്‍ത്തു : പ്രകോപിതനായി കൊലപാതകം...

സങ്കടക്കാഴ്ചയായി... മലപ്പുറം കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ഏല്‍പ്പിച്ച് മിന്നല്‍ വേഗത്തില്‍ വഖഫ് ഭേദഗതി നിയമമായി. കേരളത്തിനായി ചുക്കാന്‍ പിടിച്ച സുരേഷ് ഗോപി മുനമ്പത്ത് താരമാകുകയാണ്.

'കേരളാനിയമസഭയില്‍ വഖഫ് ബില്ലിന് എതിരെ ഇക്കൂട്ടര്‍ അനാവശ്യമായി പ്രമേയം കൊണ്ടുവന്നു. ബില്‍ പാര്‍ലമെന്റ് പാസാക്കുന്നതോടെ ആ പ്രമേയത്തിന്റെ സ്ഥാനം അറബിക്കടലില്‍ ആയിരിക്കും' എന്നാണ് സുരേഷ് ഗോപി പാര്‍ലമെന്റില്‍ പറഞ്ഞത്.

വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊരട്ടി മുത്തിയുടെ ദേവാലയത്തിലെത്തി പട്ടും പൂവന്‍പഴവും മധുരപലഹാരങ്ങളും സമര്‍പ്പിച്ചു. വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായത് മോദി സര്‍ക്കാറിന്റെ മറ്റൊരു നാഴികക്കല്ലാണെന്നും പ്രധാനപ്പെട്ട ഈ വിഷയത്തില്‍ പങ്കെടുക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനിയും കൊരട്ടിയില്‍ വരുമെന്നും മുനമ്പത്തെ സമരപോരാളികള്‍ക്ക് കൊരട്ടി മുത്തിയുടെ നടയില്‍വെച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന്? ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ കഴിഞ്ഞ ദിവസം രാവിലെ വിമാനമിറങ്ങിയ സുരേഷ് ഗോപി ഒമ്പതു മണിയോടെ കൊരട്ടി പള്ളിയിലെത്തി. വികാരി ഫാ. ജോണ്‍സണ്‍ കക്കാട്ട്, സഹവികാരിമാരായ ഫാ. അമല്‍ ഓടനാട്ട്, ഫാ. ജിന്‍സ് ഞാണയില്‍, കൈക്കാരന്‍മാര്‍ എന്നിവര്‍ സ്വീകരിച്ചു. വൈദികന്‍ ശിരസ്സില്‍ കൈതൊട്ട് പ്രാര്‍ഥിച്ചു. വൈദികന്‍ നല്‍കിയ മാതാവിന്റെ രൂപവുമായാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ചാലക്കുടിയിലെ ബി.ജെ.പി നേതാക്കളും എത്തിയിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെയാണ് വഖഫ് ഭേദഗതി ബില്‍ നിയമമായി. വഖഫ് ബില്‍ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു.

മലപ്പുറം, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്‍കോട്ല, ലഖ്നൗ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎന്‍യു സര്‍വകലാശാലയില്‍ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും.

ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വഖഫ് ബില്‍ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയത്.

ബില്ലില്‍ അടുത്ത ആഴ്ച്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. എന്നാല്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.

1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്.

ബില്ലിനെതിരേ കോണ്‍ഗ്രസ്, മജ്ലിസ് പാര്‍ട്ടി നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ബില്ലില്‍ ഒപ്പുവെക്കരുതെന്നഭ്യര്‍ഥിച്ച് മുസ്ലിംലീഗ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമബോര്‍ഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സുപ്രീകോടതിയെ സമീപിക്കാന്‍ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

ലോക്‌സഭയില്‍ 288 എംപിമാര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 232 എംപിമാരാണ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 23 ലോക്‌സഭാംഗങ്ങള്‍ സഭയില്‍ ഹാജരായില്ല.

ലോക്‌സഭയില്‍ 128 എംപിമാരാണ് വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചത്. 95 എംപിമാര്‍ എതിര്‍ത്തു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു.

മാസങ്ങള്‍ നീണ്ട ഭരണ-പ്രതിപക്ഷാംഗങ്ങളുടെ കൊമ്പുകോര്‍ക്കലിനും സഭകളിലെ മണിക്കൂറുകള്‍ നീണ്ട വാഗ്വാദത്തിനുമൊടുവില്‍ വഖഫ് ഭേദഗതി ബില്‍ കേന്ദ്രഗവണ്‍മെന്റ് പാസാക്കി. ഇനി നിയമമാകാന്‍ രാഷ്ട്രപതിയുടെ ഒപ്പ് മാത്രം ബാക്കി. വലിയ ഭരണനേട്ടമായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന വഖഫ് ബില്‍ എന്താണ്? വഖഫ് നിയമം ആര്‍ക്കൊക്കെ ബാധകമാണ്? എന്താണ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി?

ഇസ്ലാം മതവിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് വേണ്ടി വിശ്വാസികള്‍ ദൈവത്തിന് സമര്‍പ്പിച്ച സ്വത്തുക്കളെയാണ് വഖഫ് എന്ന് പറയുന്നത്. വസ്തുവിന്റെ ഉടമസ്ഥാവകാശം ദൈവത്തിനു കൈമാറ്റം ചെയ്യപ്പെടുന്നതുകൊണ്ടുതന്നെ പിന്നീട് ഇതുനല്‍കുന്ന വ്യക്തിക്ക് ഭൂമിയിലോ സ്വത്തിലോ ഒന്നും അവകാശമുണ്ടായിരിക്കുന്നതല്ല, ഈ ഭൂമി തിരിച്ച് എടുക്കാനോ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ കഴിയില്ല. ഈ ഭൂമിയുടെ കൈകാര്യാവകാശം വഖഫ് ബോര്‍ഡിനാണ്. മുസ്ലിം ആരാധനാലയങ്ങളും അനാഥാലയങ്ങളും കബറിടങ്ങളും ദര്‍ഗകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ ഇത്തരത്തിലുള്ള വഖഫ് ഭൂമികളിലാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം പരിശോധിക്കുമ്പോള്‍ ബ്രീട്ടീഷ് പൂര്‍വ ഭരണകാലത്ത് തന്നെ ഇന്ത്യയില്‍ വഖഫ് എന്ന ആശയം നിലനിന്നിരുന്നതായി കാണാം. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ കാലഘട്ടത്തിലാണ് വഖഫ് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നത്. സുല്‍ത്താന്‍ മുയിസുദ്ദീന്‍ സാം ഘോര്‍ പള്ളി പണിയാനായി രണ്ട് ഗ്രാമങ്ങള്‍ വിട്ടുനല്‍കുകയുണ്ടായി. പതിയെ ഭൂമി വഖഫ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. അക്കാലത്ത് ഒരു ഔദ്യോഗിക നിയമമൊന്നും നിലവില്ലായിരുന്നു. പിന്നീട് ബ്രീട്ടീഷ് ഭരണകാലത്ത് 1913-ല്‍ ദി മുസല്‍മാന്‍ വഖഫ് വാലിഡേറ്റിങ് ആക്ട് എന്ന നിയമം കൊണ്ടുവന്നു. 1923-ല്‍ വഖഫ് മാനേജ്‌മെന്റില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനായി മുസല്‍മാന്‍ വഖഫ് ആക്ടും അവര്‍ കൊണ്ടുവന്നു. സ്വാതന്ത്യത്തിന് ശേഷവും വഖഫ് നിയമങ്ങള്‍ തുടര്‍ന്നു. 1954-ല്‍ ദി സെന്‍ട്രല്‍ വഖഫ് ആക്ട് എന്ന നിയമം നിലവില്‍ വരികയും ചെയ്തു. വഖഫ് സ്വത്തുക്കളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനങ്ങളില്‍ വഖഫ് ബോര്‍ഡുകള്‍ കൊണ്ടുവരികയും കേന്ദ്രതലത്തില്‍ വഖഫ് കൗണ്‍സില്‍ നിലവില്‍ വരികയും ചെയ്തു.

പിന്നീട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പല ഭേദഗതികളും നിയമത്തിനു വന്നു. 1995-ലാണ് സുപ്രധാനമായ ഒരു തീരുമാനം വരുന്നത്. 1954-ലെ നിയമം അസാധുവാക്കി വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കികൊണ്ട് പുതിയ ഒരു നിയമം വന്നു. അതാണ് ദി വഖഫ് ആക്ട് ഓഫ് 1995. പിന്നീട് 2013-ല്‍ ഈ നിയമത്തില്‍ ഒരു ഭേദഗതി കൊണ്ടുവന്നു. 2013-ലെ ഭേദഗതി പ്രകാരമാണ് ഇതുവരെ ഇന്ത്യയില്‍ വഖഫ് നിയമം നടപ്പിലാക്കി കൊണ്ടിരുന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 32 വഖഫ് ബോര്‍ഡുകളാണുള്ളത്. ഏകദേശം ഒരുലക്ഷം കോടി രൂപ വിലമതിക്കുന്ന 8.72 ലക്ഷം സ്വത്തുക്കള്‍ വഖഫിന്റെ കീഴിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ സംസ്ഥാനത്തും ഓരോ വക്കഫ് ട്രിബ്യൂണലുകളുമുണ്ട്. ഇത് രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

അങ്ങനെയിരിക്കെയാണ് 2024 ഓഗസ്റ്റില്‍ മോദി സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് ഇത് ബിജെപി എംപി ജഗദാംബിക പാല്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് കൈമാറി. കഴിഞ്ഞ ഫെബ്രുവരി 13-നാണ് ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നത്.

വഖഫ് നിയമത്തില്‍ കൊണ്ടുവന്ന പ്രധാന ഭേദഗതികള്‍ എന്തൊക്കെയാണ്?

വഖഫ് നിയമത്തെ കൂടുതല്‍ വിശാലവും വൈവിധ്യവുമാക്കുമെന്ന വാദത്തോടെയാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരിക്കുന്ന 14 ഭേദഗതികളാണ് പുതുക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ എന്നിവയുടെ അധികാരങ്ങളില്‍ പ്രധാന മാറ്റമാണ് വഖഫ് ഭേദഗതി ബില്ലില്‍. വഖഫ് ട്രിബ്യൂണല്‍ അംഗസംഖ്യ മൂന്നാകണമെന്ന വ്യവസ്ഥ ജെപിസി വീണ്ടും കൊണ്ടുവന്നു. കഴിഞ്ഞ ഓഗസ്റ്റിലെ ബില്ലില്‍ ഇത് രണ്ടായിരുന്നു. ട്രിബ്യൂണല്‍ വിധിക്കെതിരേ 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം. നിലവിലെ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളുടെയും വിശദാംശങ്ങള്‍, പുതിയ നിയമം നിലവില്‍വന്ന് ആറുമാസത്തിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. എന്നാല്‍, ആറുമാസമെന്നത് നീട്ടി നല്‍കാന്‍ സംസ്ഥാനത്തെ വഖഫ് ട്രിബ്യൂണലിന്റെ അനുമതിയോടെ സ്വത്തുക്കള്‍ കൈകാര്യംചെയ്യുന്ന മുതവല്ലിമാര്‍ക്ക് അതായത് വഖഫ് സ്വത്തുക്കളുടെ പരിപാലകന് അധികാരം നല്‍കാം.

2024 ഓഗസ്റ്റില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ മുസ്ലിം ഇതര ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കുറഞ്ഞത് രണ്ട് മുസ്ലിം ഇതര അംഗങ്ങള്‍ എന്നിവരെ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ജെപിസി ഈ നിര്‍ദേശത്തില്‍ രണ്ടുഭേദഗതികള്‍ നിര്‍ദേശിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിക്കുന്ന മുസ്ലിം ഇതര വിഭാഗം പ്രതിനിധി ജോയിന്റ് സെക്രട്ടറി തലത്തിലോ അതിനുമുകളിലോ ഉള്ളവര്‍ ആയിരിക്കണം. ഇവര്‍ക്ക് മുസ്ലിംനിയമങ്ങളില്‍ അറിവുണ്ടാകണം. 2024 ഓഗസ്റ്റില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ മുസ്ലിം ഇതര ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കുറഞ്ഞത് രണ്ട് മുസ്ലിം ഇതര അംഗങ്ങള്‍ എന്നിവരെ സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്താമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ജെപിസി ഈ നിര്‍ദേശത്തില്‍ രണ്ടുഭേദഗതികള്‍ നിര്‍ദേശിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിക്കുന്ന മുസ്ലിം ഇതര വിഭാഗം പ്രതിനിധി ജോയിന്റ് സെക്രട്ടറി തലത്തിലോ അതിനുമുകളിലോ ഉള്ളവര്‍ ആയിരിക്കണം. ഇവര്‍ക്ക് മുസ്ലിംനിയമങ്ങളില്‍ അറിവുണ്ടാകണം.

കൃത്യമായ രേഖകളില്ലെങ്കിലും ദീര്‍ഘകാലമായി മതാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലൂടെ വഖഫ് സ്വത്തുക്കളായി കരുതപ്പെടുന്ന വസ്തുവകകള്‍ വഖഫ് ബൈ യൂസര്‍ എന്ന വിഭാഗത്തിലാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 2024-ലെ ബില്ലില്‍ ഈ വ്യവസ്ഥ റദ്ദാക്കി. ഈ തീരുമാനത്തെ ജെപിസിയും അംഗീകരിച്ചു. എന്നാല്‍, ഉപയോഗത്തിലൂടെ വഖഫായി മാറിയ സ്വത്തുക്കള്‍ പൂര്‍ണമായോ ഭാഗികമായോ, തര്‍ക്കത്തിലുള്ളതോ സര്‍ക്കാരിന്റേതോ അല്ലെങ്കില്‍ നിലവിലുള്ളവ അതുപോലെ തുടരാം

നിയമം നിലവില്‍വന്ന് ആറുമാസത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ വഖഫ് സ്വത്തുക്കളും സെന്‍ട്രല്‍ ഡേറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് 2024-ലെ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സ്വത്തുക്കള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കളക്ടര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തും. ഇത്തരത്തില്‍ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വഖഫ് സ്വത്തുതര്‍ക്കവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നാണ് ബില്ലിലെ വ്യവസ്ഥ. ജെപിസി ഈ വ്യവസ്ഥ അംഗീകരിച്ചു.

വഖഫ് ട്രിബ്യൂണലില്‍ ജില്ലാജഡ്ജി, ജോയിന്റ് സെക്രട്ടറി തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നിവരാകും അംഗങ്ങള്‍. ട്രിബ്യൂണലിന്റെ തീരുമാനം അന്തിമമാണെന്ന വ്യവസ്ഥയും 2024-ലെ ബില്‍ ഭേദഗതിചെയ്തു. ഇതനുസരിച്ച്. ഈ വ്യവസ്ഥകള്‍ ജെപിസിയും അംഗീകരിച്ചു. സിഇഒയെ സര്‍ക്കാരിന് നിയമിക്കാം. മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. നിലവില്‍ വഖഫ്‌ബോര്‍ഡ് നിര്‍ദേശിക്കുന്ന രണ്ടുപേരിലൊന്നാണ് സിഇഒ ആയി തിരഞ്ഞെടുത്തിരുന്നത്. ബില്‍ നിയമമാകുംമുന്‍പ് വഖഫായി രജിസ്റ്റര്‍ചെയ്ത സ്വത്തുക്കളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ്ചെയ്യണം. ഇത് ആറുമാസത്തിനകം വേണം. ട്രിബ്യൂണല്‍ അംഗീകരിച്ചാല്‍ ആറുമാസംവരെ നീട്ടാം.

14 ഭേദഗതികളില്‍ നേരത്തേ ബില്ലിന്റെ ഭാഗമല്ലാതിരുന്നതും ജെപിസി നിര്‍ദേശിച്ചതുമായ രണ്ട് സുപ്രധാന വ്യവസ്ഥകള്‍കൂടി ഉള്‍പ്പെടുത്തി. ഒന്ന്, ആദിവാസിഭൂമി വഖഫാക്കാന്‍ പാടില്ല. രണ്ട്, വിവിധ നിയമങ്ങളിലൂടെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിച്ച മന്ദിരങ്ങള്‍ വഖഫ് സ്വത്താക്കാന്‍ പാടില്ല. ഇത്തരത്തില്‍ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അവ പുതിയനിയമം നിലവില്‍ വരുന്നതോടെ റദ്ദാകും. 22 അംഗ കേന്ദ്ര വഖഫ് കൗണ്‍സിലിലും 11 അംഗ സംസ്ഥാന വഖഫ് ബോര്‍ഡുകളിലും മുസ്ലിങ്ങളല്ലാത്ത രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തണം

ഒരു വസ്തു വഖഫ് സ്വത്താണോ സര്‍ക്കാരിന്റെ സ്വത്താണോ എന്ന് തീരുമാനിക്കാനുള്ള അധികാരം കളക്ടറെക്കാള്‍ മുതിര്‍ന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാക്കി. വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും ഉപയോഗത്തിലൂടെ വഖഫ് സ്വത്തായത് അതുപോലെ തുടരാം. എന്നാല്‍ സര്‍ക്കാര്‍ സ്വത്തോ തര്‍ക്കത്തിലുള്ളതോ ആയത് വഖഫ് സ്വത്തായി അംഗീകരിക്കില്ല.

നിയമപരമായി അവകാശമുള്ളയാള്‍ക്കുമാത്രമേ വഖഫിന് സ്വത്ത് കൈമാറാനാവൂ. വഖഫ് സ്വത്താണോ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം നല്‍കിയത് സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നാക്കി. ഒരു സംസ്ഥാനത്ത് വഖഫ് സ്വത്തുക്കള്‍ സര്‍വേനടത്തി കണ്ടെത്താനുള്ള അധികാരം സര്‍വേ കമ്മിഷണര്‍മാരില്‍ നിന്ന് കളക്ടമാരിലെത്തി.

തര്‍ക്കമുള്ള കേസുകളില്‍ വഖഫ് സ്വത്തുക്കള്‍ വിജ്ഞാപനംചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞാലും കൃത്യമായ തെളിവുണ്ടെങ്കില്‍ കേസിന് പോകാം. നിലവില്‍ വഖഫ് രജിസ്‌ട്രേഷനില്ലാത്ത സ്വത്തുക്കള്‍ വഖഫ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം.

വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ ഒരു സര്‍ക്കാര്‍ സ്വത്തും വഖഫ് സ്വത്തായി പരിഗണിക്കില്ല. വഖഫ് സംബന്ധിച്ച ട്രിബ്യൂണലിന്റെ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഒ.ബി.സി. സമുദായത്തില്‍ നിന്നുള്ള അംഗത്തെ ഉള്‍പ്പെടുത്തും.

ഒരു നിശ്ചിത വസ്തു വഖഫ്‌സ്വത്താണോയെന്ന് തീരുമാനിക്കാന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കിയിരുന്ന 40-ാം വകുപ്പ് റദ്ദാക്കാന്‍ വ്യവസ്ഥ. ഈ വ്യവസ്ഥ വഖഫ് ബോര്‍ഡുകള്‍ ദുരുപയോഗം ചെയ്തിരുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം.

വഖഫ് ആര്‍ക്കൊക്കെ ബാധകമാകും

ചുരുങ്ങിയത് അഞ്ചുവര്‍ഷമായി ഇസ്ലാംമതം അനുഷ്ഠിക്കുന്ന വ്യക്തി നല്‍കുന്നതേ വഖഫ് ആകൂ. ഇസ്ലാംമതവിശ്വാസപ്രകാരമാണ് ജീവിക്കുന്നതെന്ന് തെളിയിക്കണം. വഖഫ് ബോര്‍ഡുകളിലേക്കുള്ള വഖഫ് സ്ഥാപനങ്ങളുടെ നിര്‍ബന്ധിത സംഭാവന ഏഴുശതമാനത്തില്‍നിന്ന് അഞ്ചായി കുറയ്ക്കും. ഒരു ലക്ഷം രൂപയിലേറെ വാര്‍ഷികവരുമാനമുള്ള വഖഫ് സ്ഥാപനങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഓഡിറ്റര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാകണം. തര്‍ക്കങ്ങളില്‍ വ്യവഹാരങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നത് ഒഴിവാക്കാന്‍ വഖഫ് സ്വത്ത് തര്‍ക്കങ്ങളില്‍ 1963-ലെ ലിമിറ്റേഷന്‍ ആക്ട് ബാധകമാക്കും.

സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുമാത്രമേ സ്വത്തുക്കള്‍ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കുകയോ കൈമാറുകയോ ചെയ്യാനാകൂ. സ്വത്തുക്കള്‍ വഖഫായി പ്രഖ്യാപിക്കുന്നതിനുമുന്‍പ് സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശങ്ങള്‍ നല്‍കിയിരിക്കണം. വിധവകള്‍, വിവാഹമോചിതകള്‍, അനാഥകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നു.

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത് ഷായെ സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

ലോകം മുഴുവൻ ഭീകരസംഘടനയായി മുദ്രകുത്തിയ സംഘടനയുടെ നേതാവിന് കേരളത്തിൽ എന്താണ് സ്ഥാനം? മതഭീകരവാദ സംഘടനകൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ എൽഡിഎഫും യുഡിഎഫും പിന്തുണ നൽകിയിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യ  (2 hours ago)

മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്; മുഖ്യമന്ത്രിയുടെ രക്തത്തിന് വേണ്ടിയല്ല അഴിമതിയിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് കേരളജനത ദാഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാ  (2 hours ago)

കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണം; സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാ  (2 hours ago)

തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് കോടികള്‍ പിരിച്ചെടുത്തതെന്നു ബാറുടമകളുടെ പരാതി; മുഖ്യമന്ത്രി പിണറായി വിജയന്‍ ബാറുടമകളോടും മദ്യത്തോടുമുള്ള കൂറ് തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് ക  (2 hours ago)

ഒരു യുവാവിന്റെ മരണത്തിന് കാരണക്കാരായവര്‍ ശിക്ഷ അനുഭവിക്കണം; എസ് എഫ് ഐ പ്രവര്‍ത്തകരെ സര്‍വകലാശാല പുറത്താക്കിയത് സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (3 hours ago)

മോഷണക്കേസ് പ്രതിയായ ജോജോ, ആറുവയസുകാരനെ ലക്ഷ്യമിട്ടതിന് പിന്നിൽ...  (4 hours ago)

കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയും ഭർത്താവും കിണറ്റിൽ വീണു; ഭർത്താവ് കിണറ്റിൽ തള്ളിയിട്ടതെന്ന് ഭാര്യ ; ഭാര്യയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയതെന്നാണ് ഭർത്താവി; ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചു  (4 hours ago)

വീണ തായിക്കണ്ടി കരിമണല്‍ രാജാവില്‍ നിന്ന് കോടികള്‍ വാങ്ങിയെടുത്തപ്പോള്‍ എന്തു സേവനമാണ് വീണയുടെ കടലാസ് കമ്പനി ചെയ്തുകൊടുത്തതെന്ന നേരായ ചോദ്യത്തിന് ഉത്തരമില്ല; പിണറായി വിജയന്‍ കേരളത്തിലെ മാധ്യമങ്ങളോട്  (5 hours ago)

ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിര്‍ത്തു : പ്രകോപിതനായി കൊലപാതകം...  (5 hours ago)

യുകെയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കു; 2,100 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു  (5 hours ago)

യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് - UIFH പ്രവാസികൾക്കാശ്വാസമായി ചിലവ് കുറഞ്ഞ ആശുപത്രി  (6 hours ago)

സൗദി പൗരനാകാൻ എളുപ്പവഴി ; അവസരമൊരുങ്ങുന്നത് ഇവർക്കെല്ലാം  (7 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  (8 hours ago)

Malayali Vartha Recommends