മുന്‍ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു.... സംസ്‌കാരം ഇന്ന്

മുന്‍ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്നു അദ്ദേഹം.
1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് രമായിരുന്നു. 1986-ല്‍ ഹവില്‍ദാറായാണ് ബാബുരാജ് കേരള പോലീസിസിന്റെ ഭാഗമാകുന്നത്. വി.പി.സത്യന്‍, ഐ.എം.വിജയന്‍, യു.ഷറഫലി, സി.വി.പാപ്പച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പം പൊലീസ് ടീമിന്റെ ആദ്യ ഇലവനില്‍ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്. കാലിക്കറ്റ് സര്‍വകലാശാല ടീമിലും കളിച്ചു.
2008-ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് വിരമിച്ചു. കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റായാണ് ബാബുരാജ് വിരമിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ പത്ത് മണിക്ക് മൂരിക്കോവ്വല്‍ സമുദായ ശ്മശാനത്തില്‍ നടക്കുന്നതാണ്.
https://www.facebook.com/Malayalivartha