നേമം സഹകരണ ബാങ്ക് തട്ടിപ്പ്: മൂന്നാം പ്രതി മുന്‍ ബാങ്ക് പ്രസിഡന്റും സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായ ആര്‍.പ്രദീപ് കുമാര്‍ മാര്‍ച്ച് 23 ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതിയുടെ ജാമ്യ ഹര്‍ജിയില്‍ 9 ന് ഉത്തരവ് പറയും

നേമം സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന മൂന്നാം പ്രതി ആര്‍. പ്രദീപ് കുമാറിന്റെ(65) ജാമ്യ അപേക്ഷയില്‍ 9 ന് ഉത്തരവ് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
മാര്‍ച്ച് 23 ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതിയുടെ ജാമ്യ ഹര്‍ജിയിലാണ് ഉത്തരവ് പറയുന്നത്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം മാര്‍ച്ച് 22 ശനിയാഴ്ച അറസ്റ്റുചെയ്ത് നെയ്യാറ്റിന്‍കര ഏഴാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രദീപ് കുമാറിനെ മജിസ്‌ട്രേട്ട് പ്രലീന്‍ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രതി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന് വിലയിരുത്തി തള്ളുകയും ചെയ്തു. മജിസ്‌ട്രേട്ട് കോടതി ജാമ്യ ഹര്‍ജി തള്ളിയപ്പോഴുള്ള സാഹചര്യങ്ങളില്‍
മാറ്റമുണ്ടായെന്നും അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായെന്നും കാണിച്ചാണ് ജില്ലാ കോടതിയില്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്.
ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രമേഷ് കുമാര്‍ പി.വി.യുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പതിനഞ്ച് വര്‍ഷം ബാങ്ക് പ്രസിഡന്റായിരുന്ന ആര്‍.പ്രദീപ് കുമാറിനെ ക്രൈംബാഞ്ച് നോട്ടീസ് നല്‍കി ചോദ്യംചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ബാങ്ക് മുന്‍ സെക്രട്ടറി നേമം സ്റ്റുഡിയോ റോഡ് നന്ദനത്തില്‍ ബാലചന്ദ്രന്‍ നായരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
മറ്റൊരു മുന്‍ സെക്രട്ടറിയായിരുന്ന രാജേന്ദ്രനാണ് രണ്ടാം പ്രതി. വ്യാപകമായ ക്രമക്കേടുകള്‍ നടന്ന നേമം സഹകരണബാങ്കിലെ അന്വേഷണം ഡിജിപിയുടെ ഉത്തരവുപ്രകാരമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇഡി അന്വേഷണവും നടന്നുവരുന്നു.
"
https://www.facebook.com/Malayalivartha