തൃശൂരില്‍ റോഡരികിലിട്ട് കാര്‍ റിപ്പയര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം... അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പല്ലിശേരി സ്വദേശിയായ കിഴക്കൂടന്‍ വീട്ടില്‍ വേലപ്പനെയാണ് (62) തൃശൂര്‍ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
പല്ലിശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍ കുമാറിനേയുമാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
കേസില്‍ വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം, മൂന്ന് വര്‍ഷവും ഒരു മാസവും തടവ്, 20,50,500 രൂപ പിഴ എന്നിവയാണ് വിധിച്ചത്. പിഴ സംഖ്യയില്‍ നിന്ന് 10 ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിന്‍ കുമാറിന്റെ ഭാര്യ നീനുവിനും 5 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്ലിശ്ശേരിയില്‍ 2022 നവംബര്‍ 28ന് രാത്രി 10.45 മണിയോടെയായിരുന്നു രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.
വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റങ്ങള്‍ ഘടിപ്പിക്കുന്ന ജോലിയാണ് ജിതിന്‍കുമാര്‍ ചെയ്തിരുന്നത്. റോഡരികില്‍ ഒരു കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ പരിസരവാസിയായ വേലപ്പന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ജിതിന്‍കുമാറിനെയും അച്ഛന്‍ ചന്ദ്രനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha