ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....

റഹീമിന് വിദേശത്ത് ചില സാമ്പത്തിക ബാധ്യതകൾ ഒക്കെ ഉണ്ടായെങ്കിലും ആ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനിടയിൽ അഫാനും, അഫാന്റെ സ്വാധീനത്തിൽ അമ്മയ്ക്കും കടങ്ങളുണ്ടായി. പരിധിയില്ലാത്ത കടങ്ങൾ ആണ് ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബരം കാണിക്കാൻ ശ്രമിച്ചു. ഒടുവിൽ ഈ കടം നികത്താൻ മറ്റ് വഴികളില്ലാതായതോടെ ഈ കടങ്ങൾ ഉണ്ടാക്കിയ അഫാനും, ഷെമിയും ഒഴികെ ബാക്കി നിരപരാധികൾക്ക് മരണശിക്ഷ വിധിക്കുന്ന ഒരു സാഹചര്യമാണ് വെഞ്ഞാറമൂടിൽ ഉണ്ടായത്. ഏകദേശം അമ്പത് ലക്ഷം രൂപയുടെ കടബാധ്യതയിലേയ്ക്കാണ് അഫാൻ ഈ കുടുംബത്തെ കൊണ്ടെത്തിച്ചത്. ഇതിന്റെ അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.
ആദ്യ കുറ്റപത്രം വൈകാതെ തന്നെ സമർപ്പിക്കും. ചില ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ചുകഴിഞ്ഞാൽ മുത്തശ്ശിയെ കായലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കും. തെളിവെടുപ്പ് മൂന്ന് ഘട്ടമായാണ് നടത്തിയത്. ആ മുറയ്ക്ക് തന്നെയായിരിക്കും കുറ്റപത്രവും സമർപ്പിക്കുക. സാമ്പത്തിക അച്ചടക്കമില്ലായ്മ്മ തന്നെയാണ് അഫാനെ ഇത്തരത്തിലൊരു ചിന്തയിലേയ്ക്ക് കൊണ്ടുപോവുകയും അഞ്ച് പേരെ നിഷ്ടൂരം കൊലപ്പെടുത്തുന്നതിലേയ്ക്കും നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
അഫാൻ ജയിലിൽ നല്ല നടത്തിപ്പാണെന്നാണ് അധികൃതർ പുറത്ത് വിടുന്ന വിവരം. കൂടാതെ മാതാപിതാക്കളെ കാണണമെന്ന് അഫാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പറയുന്നുണ്ട്. താൻ ചെയ്തത് തെറ്റാണെന്നും പാപമാണന്നും അഫാൻ പറഞ്ഞെന്ന് ജയിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ 24 വർഷം പ്രവാസിയായിരുന്ന അബ്ദുൽ റഹീം ഇന്ന് എല്ലാം നഷ്ടപ്പെട്ട് കൊല്ലപ്പെട്ട പാങ്ങോടുള്ള സൽമ ബീവിയുടെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. കയ്യിൽ ഒരുരൂപ പോലും എടുക്കാനില്ലാതെ ഇന്ന് നാട്ടുകാരുടെയും, സഹോദരങ്ങളുടെയും ജമാഅത്ത് കമ്മിറ്റിയുടെയും കരുണയിലാണ് കഴിഞ്ഞു പോകുന്നത്.
വാഗ്ദാനം ചെയ്ത വീടും ഇന്ന് സ്ഥലമില്ലാത്തതിന്റെ പേരിൽ വൈകുകയാണ്.... ഈ ഒരു അവസ്ഥയിൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റഹീം പലതും വെളിപ്പെടുത്തുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്...
https://www.facebook.com/Malayalivartha