Widgets Magazine
07
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുകാന്ത് സുരേഷിനെ കൂടുതൽ കുരുക്കിലാക്കി പെൺസുഹൃത്തിന്റെ മൊഴി; വ്യാജ രേഖ ചമച്ച കൊച്ചിയിലെ സ്ഥാപനവും വെട്ടിൽ...


ലോകത്തിന്റെ പല കോണുകളിലും യുദ്ധ ഭീഷണികൾ..ഏത് നിമിഷവും തായ് വാനെ ചൈന ആക്രമിച്ചേക്കാമെന്ന വിലയിരുത്തല്‍ ശക്തം..തായ് വാനു ചുറ്റും ചൈന പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വിന്യസിച്ചു കഴിഞ്ഞു..


ട്രംപിന്റെ നീക്കങ്ങളിൽ ഭയന്ന് വിറച്ചിരിക്കുകയാണ് ശത്രു രാജ്യങ്ങൾ.. .20,000-ത്തോളം യുഎസിൽ നിർമ്മിച്ച ഹൈ-പവർ അസോൾട്ട് റൈഫിളുകൾ ഇസ്രായേലിന്..രം കപ്പലുകള്‍ വരെ തുളച്ച് കടക്കാവുന്ന തോക്കുകളാണ് ഇവ..


ഉമ്മയെ നഷ്ടമായ വീട്ടിൽ ഏകനായി അബ്ദുൽ റഹീം: വീടെന്ന സ്വപ്നത്തിനും കടമ്പകൾ ഏറെ....


എന്തൊരു സ്റ്റുപ്പിഡ് ജന്മമാണ് എന്റേത്...സഹപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് ഐബി ഉദ്യോഗസ്ഥ: ഒരേ സമയം സുകാന്ത് തുടർന്നത് മൂന്ന് ബന്ധങ്ങൾ; ബാങ്ക് ഇടപാടുകൾ ഒരാളുമായി മാത്രം...

ലോകാരോഗ്യ ദിനം സംസ്ഥാനതല ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും: മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

06 APRIL 2025 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

'താങ്ങാനാകുന്നില്ല അമ്മേ': പുലർച്ചെ 2 മണിക്ക് അമ്മക്ക് മകന്റെ വീഡിയോ സന്ദേശം പിന്നാലെ 12-ാം നിലയിൽ നിന്നും ചാടി..!

അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല; എന്റെ പൊന്നു മോനെ കൊന്നവനാണ്; അവനോട് എങ്ങനെ ക്ഷമിക്കും; തുറന്നടിച്ച് അഫാന്റെ മാതാവ് ഷെമി

ഹൈക്കോടതി റിട്ട. ജസ്റ്റിസ് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ എം.എന്‍.കൃഷ്ണന്‍ അന്തരിച്ചു...

മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...

പ്രമുഖ എഫ്.എം.സി.ജി ബ്രാന്‍ഡായ ഫാം ഫെഡിന്റെ വൈസ് ചെയര്‍മാന്‍ അനൂപ് തോമസ് അന്തരിച്ചു...

ലോകാരോഗ്യ ദിനാചരണം, സര്‍ക്കാരാശുപത്രികളില്‍ സജ്ജമായ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈന്‍ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണവും കെ.സി.ഡി.സി. ലോഗോ പ്രകാശനവും ഏപ്രില്‍ 7 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അമ്മയുടേയും നവജാത ശിശുക്കളുടേയും ആരോഗ്യമാണ് ഇത്തവണത്തെ ലോകാരോഗ്യ ദിന വിഷയം. 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിര്‍ഭരമായ ഭാവി' എന്നതാണ് ലോകാരോഗ്യ ദിന സന്ദേശം.

മാതൃശിശു പരിചരണത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു. സംസ്ഥാനത്ത് ആകെ 217 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. നേടി. ഇത് കൂടാതെ പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ലക്ഷ്യ സ്റ്റാന്റേഡിലേക്ക് ഉയര്‍ത്തി വരുന്നു. 12 ആശുപത്രികള്‍ക്കാണ് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്ക് ഗുണമേന്മയുള്ള ചികിത്സയും പരിചരണവും ഒരുക്കിയതിന് 4 ആശുപത്രികള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജന്മനായുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിന് വിപുലമായ സംവിധാനമാണുള്ളത്. മാതൃ-നവജാത ശിശു മരണങ്ങള്‍ പരമാവധി തടയുന്നതിനും സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിനുമുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോടൊപ്പം പൊതുസമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതിന് വേണ്ടി മുന്‍കൂറായി ഒ.പി. ടിക്കറ്റ് ഓണ്‍ലൈനായി എടുക്കുവാന്‍ സൗകര്യം ഒരുങ്ങുന്നു.

ഒരു വ്യക്തിക്ക് തന്റെ യു.എച്ച്. ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തന്റേയും തന്റെ കുടുംബത്തിലെ അംഗങ്ങളുടേയും ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ ഡിജിറ്റല്‍ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ലഭ്യമാക്കുന്നതാണ് എം-ഇഹെല്‍ത്ത് ആപ്പ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മുന്‍കൂറായി ടോക്കണ്‍ എടുക്കാതെ വരുന്ന രോഗികള്‍ക്ക് ക്യൂ ഇല്ലാതെ ടോക്കണ്‍ എടുക്കാന്‍ കഴിയുന്നതാണ് സ്‌കാന്‍ എന്‍ ബുക്ക് സംവിധാനം.



സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (K-CDC) യാഥാര്‍ത്ഥ്യമാകുന്നു. കെസിഡിസിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'താങ്ങാനാകുന്നില്ല അമ്മേ': പുലർച്ചെ 2 മണിക്ക് അമ്മക്ക് മകന്റെ വീഡിയോ സന്ദേശം പിന്നാലെ 12-ാം നിലയിൽ നിന്നും ചാടി..!  (23 minutes ago)

അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല; എന്റെ പൊന്നു മോനെ കൊന്നവനാണ്; അവനോട് എങ്ങനെ ക്ഷമിക്കും; തുറന്നടിച്ച് അഫാന്റെ മാതാവ് ഷെമി  (31 minutes ago)

വിസിറ്റ് വിസ ഉടമകള്‍ നിയമലംഘനം നടത്തിയാല്‍  (57 minutes ago)

ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍  (1 hour ago)

മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...  (1 hour ago)

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക്  (1 hour ago)

ആശുപത്രിയില്‍ എത്തിച്ചെങ്കിലും...  (1 hour ago)

ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പട്ട് ആരോപണ വിധേയായ സുകാന്ത് സുരേഷിനെ തേടി കൊച്ചിയിലും ചാവക്കാടും പോലീസ് തിരച്ചിൽ നടത്തി; സുകാന്തിന് അടുപ്പമുണ്ടായിരുന്നു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം  (2 hours ago)

സ്വര്‍ണവിലയില്‍  (2 hours ago)

സുകാന്ത് സുരേഷിനെ കൂടുതൽ കുരുക്കിലാക്കി പെൺസുഹൃത്തിന്റെ മൊഴി; വ്യാജ രേഖ ചമച്ച കൊച്ചിയിലെ സ്ഥാപനവും വെട്ടിൽ...  (2 hours ago)

17 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്ത കേസില്‍ കന്റോണ്‍മെന്റ് പോലീസ്  (2 hours ago)

പ്രതിയെ 33 വര്‍ഷത്തിനുശേഷം പോലീസ്  (2 hours ago)

റേഷനരിയും ഗോതമ്പും കടത്തിയ കേസ്..  (2 hours ago)

നിഫ്റ്റിയാകട്ടെ 21,800ന് താഴെ  (2 hours ago)

ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം...   (2 hours ago)

Malayali Vartha Recommends