സിവിൽ സര്‍വീസ് പരീക്ഷയെ വിവാഹം ബാധിക്കുമെന്ന് പറഞ്ഞ്, നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി ബന്ധം തുടർന്നു; നിര്‍ണായക മൊഴി പോലീസിന്...

ഒരേ സമയം മൂന്ന് ബന്ധങ്ങൾ തുടർന്ന സുകാന്ത് സുരേഷിൻറെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറാണെന്ന് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴിയും പൊലീസിന് ലഭിച്ചു. ഇതിനിടെ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായ പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകള്‍ കൂടി ചുമത്തി. കേരളം വിട്ടുവെന്ന സൂചനകളെ തുടര്‍ന്ന് സുകാന്തിന് പിടികൂടാന് പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ഐബിയിലെ വനിതാ ഓഫീസറുടെ ആത്ഹത്യയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്ത് വരുന്നത്. രാജസ്ഥാനിലെ പരിശീലനകാലയളിൽ വെച്ച പരിചയപ്പെട്ട സുകാന്ത്, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്ത ബന്ധം സ്ഥാപിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫീസറായ സുകാന്ത് അവിടെ അപ്പാര്ട്ടമെന്‍റ് വാടകക്കെടുത്ത് യുവതിയെഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ സിവിൽ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളിക്കളഞ്ഞു. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും പുറത്തുവന്നത്.
എന്നാൽ യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുകാന്തിന്‍റെ സഹപ്രവര്‍ത്തകരിൽ നിന്ന് അന്വേഷണ സംഘം നിര്‍ണായക മൊഴിയെടുത്തു. അടുത്ത ദിവസം ഹൈക്കോടതി, സുകാന്തിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ കണ്ടെത്തലുകള്‍ പൊലീസ് കോടതിയെ അറിയിക്കും.
https://www.facebook.com/Malayalivartha