മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണനയില്‍

മാസപ്പടിക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സി.എം.ആര്‍.എല്ലിന്റെ ആവശ്യം ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണനയില്‍.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണറിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തടയണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ പ്രതിപട്ടികയിലുള്ള കേസിലാണ് ആവശ്യമുയര്‍ന്നത്.
ഇ.ഡി, എസ്.എഫ്.ഐ.ഒ അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന സി.എം.ആര്‍.എല്ലിന്റെ മറ്റൊരു ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ആ ഹര്‍ജിയില്‍ വാദം കേള്‍ക്കവെ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാനായി ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നതായി കരിമണല്‍ കമ്പനിയുടെ പുതിയ ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha