മാതാവിന്റെ മൊബൈലിലേക്ക് താന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടാന്‍ പോകുന്നെന്ന് സന്ദേശം അയച്ചിരുന്നതായി പൊലീസ് .... ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഐ.ടി. ജീവനക്കാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു

ഐ.ടി. ജീവനക്കാരന്‍ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു. മല്ലപ്പള്ളി പുന്നവേലി ചീരകുളം ഇട്ടിക്കല്‍ തോമസ് ജേക്കബിന്റെ മകന്‍ ജേക്കബ് തോമസാണ് (23) വാടകയ്ക്ക് താമസിക്കുന്ന മുട്ടമ്പലം സ്‌കൈലൈന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടിയത്. ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു സംഭവം നടന്നത്.
കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ ജേക്കബ് മൂന്നു മാസം മുമ്പാണ് കാക്കനാട്ടെ ഐ.ടി കമ്പനിയില്‍ ചേര്‍ന്നത്. അമിത സമ്മര്‍ദത്തിലായിരുന്നെന്നും, രാത്രി ഏറെ വൈകി ജോലി ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
പുലര്‍ച്ചെ മാതാവിന്റെ മൊബൈലിലേക്ക് താന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടാന്‍ പോകുന്നെന്ന് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഉറക്കത്തിലായതിനാല്‍ സന്ദേശം കണ്ടില്ല. ജേക്കബിന്റെ സഹോദരി ദുബായിലാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha