കത്തിക്കുത്ത് കേസിലെ പ്രതി പിടിയിലായത് 33 വര്‍ഷത്തിനുശേഷം

1992-ല്‍ നടന്ന കത്തിക്കുത്ത് കേസിലേ പ്രതിയെ 33 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പിതൃസഹോദരനെ കത്തിക്കുത്തില്‍ പരിക്കേല്‍പ്പിച്ചശേഷം ഒളിവില്‍പ്പോയ കോരൂത്തോട് മൂഴിക്കല്‍ കൊച്ചുവീട്ടില്‍ സുനില്‍കുമാറിനെ(52)യാണ് മൂന്നാറില്‍ നിന്ന് പെരുവന്താനം പോലീസ് പിടികൂടിയത്.
സംഭവം നടക്കുമ്പോള്‍ സുനില്‍കുമാറിന് 18 വയസ്സായിരുന്നു പ്രായം. പിതൃസഹോദരനായ വിജയനെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല മോഷ്ടിച്ചത്. ശേഷം തമിഴ്നാട്ടിലേക്ക് നാടുവിട്ടു. നാലുവര്‍ഷം ചെന്നൈയില്‍ താമസിച്ചശേഷം മൂന്നാറിലെത്തി.പേരും മതവും മാറി തമിഴ്നാട് സ്വദേശിയെ വിവാഹംചെയ്തു.
പിടികിട്ടാപ്പുള്ളികളുടെ കേസുകള്‍ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍, മൂന്നുവര്‍ഷംമുന്‍പ് സുനില്‍കുമാര്‍ നാട്ടിലുള്ള സഹോദരന്റെ വീട്ടില്‍ വന്നിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, മൂന്നാറില്‍നിന്ന് സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha