ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണം... പ്രതിക്കെതിരെ പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഗായകന്‍ സൂരജ് സന്തോഷിനെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ പ്രതിക്കെതിരെ പൂജപ്പുര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജ് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
എറണാകുളം സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് പ്രതിപ്പട്ടികയില്‍ ഏക പ്രതിയാക്കി ചേര്‍ത്തിട്ടുള്ളത്. ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനും അപകീര്‍ത്തിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
2024 ജനുവരി 21 നാണ് പ്രതിയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. 2023 ഡിസംബര്‍ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ഗായിക കെ . എസ് . ചിത്ര ജനങ്ങളോട് വീഡിയോയിലൂടെ ആവശ്യപ്പെട്ടതിന് സൂരജ് ചിത്രയ്ക്ക് എതിരെ വന്‍ വിമര്‍ശനമാണ് സംഭവത്തിനാധാരം.
2024 ജനുവരി 17 ന് സൂരജ് സന്തോഷ് ഗായകരുടെ സംഘടനയായ സമത്തില്‍ നിന്ന് രാജി വെച്ചു. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ സംഘടന പിന്തുണച്ചില്ല എന്നായിരുന്നു സൂരജിന്റെ പരാതി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര പങ്കുവച്ച വീഡിയോ വലിയ വിവാദങ്ങള്‍ വഴിവച്ചിരുന്നു. ചിത്രയ്ക്ക് എതിരെ വന്‍ വിമര്‍ശനമാണ് സൂരജ് നടത്തിയത്. പിന്നാലെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സൂരജ് പാത്രമാവുകയും ചെയ്തിരുന്നു.
2023 ഡിസംബറിലാണ് രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കെ എസ് ചിത്ര വീഡിയോ പങ്കിട്ടത്. പ്രതിഷ്ഠയുടെ അന്ന് എല്ലാ വീടുകളിലും രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമെല്ലാം ചിത്ര ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിരവധി പേരാണ് ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്. ഇതില്‍ സൂരജ് സന്തോഷിന്റെ വിമര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിഗ്രഹങ്ങള്‍ ഇനിയെത്ര ഉടയാന്‍ കിടക്കുന്നു എന്നൊക്കെ സൂരജ് കുറിച്ച ശേഷം വന്‍ സൈബര്‍ ആക്രമണവും വിമര്‍ശനവും സൂരജിന് നേരെ നടന്നു.
ഇതിനിടെ സൂരജ് സന്തോഷിന് പിന്തുണയുമായി തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് എത്തിയിരുന്നു. തന്റെ അടുത്ത സിനിമയില്‍ സൂരജ് പാടുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha