സുകാന്ത് സുരേഷിനെ കൂടുതൽ കുരുക്കിലാക്കി പെൺസുഹൃത്തിന്റെ മൊഴി; വ്യാജ രേഖ ചമച്ച കൊച്ചിയിലെ സ്ഥാപനവും വെട്ടിൽ...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ പലരീതിയിൽ ചൂഷണം ചെയ്യപ്പെട്ട യുവതിയാണ്. പ്രണയച്ചതിയും, വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനവും, സാമ്പത്തിക ചൂഷണവും എല്ലാം അവളുടെ ജീവിതത്തെ താളംതെറ്റിച്ചു. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം തകർത്തെറിഞ്ഞാണ് മരണത്തിലേയ്ക്ക് ഇറങ്ങി പോയത്. പക്ഷെ ആ യുവതിയെ മരണത്തിലേയ്ക്ക് തള്ളിവിട്ട സുകാന്തിന് ഇനി സ്വസ്ഥമായി ജീവിക്കാൻ കഴിയുമോ..? പുതിയ പെൺ സുഹൃത്ത് പോലും സുകാന്തിനെതിരേ മൊഴിയാണ് നൽകിയത്. തന്നേയും ചതിച്ചുവെന്നാണ് ഈ യുവതിയുടെ നിലപാട്.
ഇത്തരത്തിൽ ഈ യുവതിയും പ്രണയിച്ച് വഞ്ചിച്ചുവെന്നും, വിവാഹ വാഗ്ദാനം നൽകി ചതിച്ചുവെന്നും കാട്ടി ഒരു പരാതി കൊടുക്കുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നതായാണ് സൂചന. ഇത് പ്രതി സുകാന്ത് സുരേഷിനെ കുടുതല്‍ കുരുക്കിലാക്കും. ഐബിയിലെ തന്നെ ഉദ്യോഗസ്ഥയാണ് ഇവരും. നോര്‍ത്ത് ഈസ്റ്റിലെ മറ്റൊരു യുവതിയേയും സുകാന്ത് പ്രണയ ചതിയില്‍ വീഴ്ത്തിയിരുന്നു.
കുംഭമേളയ്ക്കിടെ ഈ യുവതിയേയും ചൂഷണം ചെയ്തതായി ഐബി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സുകാന്ത് സുകേഷിനെ ഇനിയും കണ്ടെത്താന്‍ ഐബിയ്ക്കും കഴിയുന്നില്ല. സുകാന്തിനെ അറസ്റ്റു ചെയ്യുന്നത് തടയാത്ത ഹൈക്കോടതി തീരുമാനം എത്തിയിട്ടും പോലീസിനും സുകാന്തിനെ കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല.
സുകാന്തിനെതിരെ കഴിഞ്ഞ ദിവസം കൂടുതൽ വകുപ്പുകൾ ചേർത്തതിനൊപ്പം ഇയാൾക്കായി സംസ്ഥാനത്തിന് പുറത്തും തെരച്ചിൽ ഊർജ്ജിതമാക്കിട്ടുണ്ട്. ഒരേ സമയം മൂന്ന് ബന്ധങ്ങൾ തുടർന്ന സുകാന്ത് സുരേഷിൻറെ പുതിയ പെണ്‍സുഹൃത്തും ഐബിയിലെ തന്നെ ഒരു വനിതാ ഓഫീസറാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ പരിശീലനകാലയളിൽ വെച്ച പരിചയപ്പെട്ട സുകാന്ത്, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അടുത്ത ബന്ധം സ്ഥാപിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫീസറായ സുകാന്ത് അവിടെ അപ്പാര്ട്ടമെന്‍റ് വാടകക്കെടുത്ത് യുവതിയെഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ സിവിൽ സര്‍വീസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് ആവശ്യം തള്ളിക്കളഞ്ഞു. ഇതിനിടെയാണ് ഗര്‍ഭം അലസിപ്പിച്ചെന്ന വിവരവും പുറത്തുവന്നത്.
എന്നാൽ യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിതാ ഐബി ഓഫീസറുമായി അടുത്ത ബന്ധം സ്ഥാപിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സുകാന്തിന്‍റെ സഹപ്രവര്‍ത്തകരിൽ നിന്ന് അന്വേഷണ സംഘം നിര്‍ണായക മൊഴി ലഭിക്കുകയായിരുന്നു. ഹൈക്കോടതി, സുകാന്തിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള അന്വേഷണത്തിന്‍റെ കണ്ടെത്തലുകള്‍ പൊലീസ് കോടതിയെ അറിയിക്കും.
സുകാന്ത് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സുകാന്തും കുടുംബവും ഒരുമിച്ചല്ല ഒളിവില്‍ പോയിരിക്കുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കേരളത്തിന് പുറത്തേക്കും ഇയാള്‍ക്കായുളള തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha