ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പട്ട് ആരോപണ വിധേയായ സുകാന്ത് സുരേഷിനെ തേടി കൊച്ചിയിലും ചാവക്കാടും പോലീസ് തിരച്ചിൽ നടത്തി; സുകാന്തിന് അടുപ്പമുണ്ടായിരുന്നു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം

ഐ ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പട്ട് ആരോപണ വിധേയായ സുകാന്ത് സുരേഷിനെ തേടി കൊച്ചിയിലും ചാവക്കാടും പോലീസ് തിരച്ചിൽ നടത്തി. കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപത്ത് ഏതാനും ഓഫീസുകളിലും ചാവക്കാട് സുകാന്നതിന്റെ ബന്ധു വീടുകളിലും ആയിരുന്നു പരിശോധന നടന്നത് . സുകാന്തിനെ പിടികൂടാൻ നിയോഗിച്ചിട്ടുള്ള രണ്ടു സംഘങ്ങളിൽ ഒരു സംഘം മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
കുടുംബവുമായി ഒളിവിൽ പോയ സുകാന്ത് ബന്ധു വീടുകളിൽ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തിരച്ചിൽ. സുകാന്തിന് അടുപ്പമുണ്ടായിരുന്നു ഒരു യുവതിയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ് .
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനായ സുകാന്തിന് എതിരെ ഐബി രംഗത്ത് വന്നിരുന്നു . മരണത്തില്‍ സുകാന്തിന്റെ പങ്കാളിത്തം ഐബി സ്ഥിരീകരിച്ചു. ഐബി ഉദ്യോഗസ്ഥയില്‍ നിന്ന് സുകാന്ത് പലതവണയായി പണം വാങ്ങിയതായും ഐബിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് .
സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐബി കൊച്ചി യൂണിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha