മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...

മുണ്ടൂര്‍ കയങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കല്‍ വിനുവിന്റെ മകന്‍ അലന്‍ (24) കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ നാട്ടുകാര്‍...
കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് കാട്ടാനകളിറങ്ങിയിട്ടും വനംവകുപ്പ് കൃത്യമായി വിവരമറിയിച്ചില്ലെന്നും അത്തരത്തില്‍ അറിയിച്ചിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നെന്നും നാട്ടുകാര്‍ . കൃത്യമായി വനംവകുപ്പ് ഇടപെട്ടിരുന്നെങ്കില്‍ അലന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ് വ്യക്തമാക്കി.
അതേസമയം പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. സ്ഥലത്ത് ഫെന്‍സിംഗ് നടത്തിയിട്ടുണ്ടെങ്കിലും ഒരുഭാഗത്ത് പാറകള്‍ നിറഞ്ഞയിടത്ത് ഇത് ചെയ്തിട്ടില്ലെന്നും ഈ വഴി ആനകള്‍ പ്രവേശിക്കുന്നത് പതിവാണെന്നും കുറ്റപ്പെടുത്തി നാട്ടുകാര്‍ . കാട്ടാനകള്‍ കാരണം സ്വതന്ത്രമായി നാട്ടിലിറങ്ങി നടക്കാനായി കഴിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആനയിറങ്ങിയ വിവരം അറിയാതെ കടയില്‍ പോയി മടങ്ങിവരുന്ന വഴിയാണ് അലനെയും അമ്മയെയും കാട്ടാനക്കൂട്ടം ആക്രമിച്ചത്.
"
https://www.facebook.com/Malayalivartha