ഹൈക്കോടതി റിട്ട. ജസ്റ്റിസ് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ എം.എന്‍.കൃഷ്ണന്‍ അന്തരിച്ചു...

ഹൈക്കോടതി റിട്ട. ജസ്റ്റിസ് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില്‍ എം.എന്‍.കൃഷ്ണന്‍ (75) അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ന് എറണാകുളത്തായിരുന്നു അന്ത്യം സംഭവിച്ചത്.
മേലാര്‍കോട് എം.എസ്. നരസിംഹയ്യരുടെയും പാലക്കാട് നൂറണി എന്‍.വി. രാജമ്മയുടെയും മകനായി 1949 ഒക്ടോബര്‍ 30- നാണ് ജനനം. ചിറ്റിലഞ്ചേരി എംഎന്‍കെഎം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന് 1964- ല്‍ അന്നത്തെ എസ്എസ്എല്‍സി വിജയിച്ചു. 1967- ല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രിയും പാസ്സായി. പിന്നീട് കോഴിക്കോട് ലോ കോളേജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയശേഷം 1973 മുതല്‍ 1982 വരെ ആലത്തൂരില്‍ അഭിഭാഷകനായിരുന്നു.
1996 മുതല്‍ 2003 വരെ കേരള ഹൈക്കോടതി രജിസ്ട്രാറായി. 2003 ജൂലായ് മുതല്‍ 2004 ഒക്ടോബര്‍ വരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജായി.2004 ഒക്ടോബര്‍ 28 -ന് കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2011-ല്‍ വിരമിച്ചു. തുടര്‍ന്ന് 2011 ഏപ്രില്‍ മുതല്‍ 2014 വരെ തദ്ദേശ സ്വയം ഭരണ സ്ഥാപനനങ്ങളുടെ ഓംബുഡ്മാനായി.
ഇതേസമയത്ത് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ കണക്കെടുക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടച്ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha