അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല; എന്റെ പൊന്നു മോനെ കൊന്നവനാണ്; അവനോട് എങ്ങനെ ക്ഷമിക്കും; തുറന്നടിച്ച് അഫാന്റെ മാതാവ് ഷെമി

വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി നിർണായക പ്രതികരണം നടത്തി രംഗത്ത്. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ലെന്നും ഞങ്ങളുടെ കുടുംബവും ജീവിതവും തകർത്തുവെന്നും ഷെമി പറഞ്ഞു .
എന്റെ പൊന്നു മോനെ കൊന്നവനാണെന്നും അവനോട് എങ്ങനെ ക്ഷമിക്കുമെന്നും മാതാവ് പറഞ്ഞു. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ഷെമി പറഞ്ഞു.
കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസ്സം നിന്നതിനാണ്. സൽമ ബീവിയോട് വലിയ സ്നേഹമായിരുന്നു. മാല പണയം വെയ്ക്കാൻ സൽമ ബീവിയോട് ചോദിച്ചിരുന്നു. എന്നാൽ നൽകില്ലെന്നു സൽമ ബീവി പറഞ്ഞു.
അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഉമ്മ പറഞ്ഞു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞു മകൻ കഴുത്തിൽ ഷാൾ കുരുക്കിയെന്നും മാതാവ് ഷെമി പറഞ്ഞു.
https://www.facebook.com/Malayalivartha