"ബേബിയുടെ തീരുമാനം കാത്ത് പിണറായി: കോടിയേരിക്ക് കിട്ടാത്ത നീതി പിണറായിക്ക് കിട്ടുമോ? "

കോടിയേരിക്ക് നൽകാത്ത നീതി ബേബി പിണറായിക്ക് നൽകുമോ എന്നാണ് കണ്ടറിയേണ്ടത്. അങ്ങനെ നീതി കിട്ടിയാൽ തന്നെ പിണറായി പെടാപാടുപെടും. കാരണം തനിക്കിട്ട് വെട്ടിയ വെട്ട് ബേബിക്ക് നന്നായറിയാം.
ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേരുനിര്‍ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനാവുകയും പില്‍ക്കാലത്ത് സംഘടനാ-പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളില്‍ വൈഭവം തെളിയിക്കുകയും ചെയ്ത ബേബി, പാര്‍ട്ടിയുടെ ബൗദ്ധിക-ദാര്‍ശനിക മുഖങ്ങളിലൊന്നാണ്. 1954-ല്‍ കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടുമക്കളില്‍ ഇളയവനായാണ് ജനനം. പ്രാക്കുളം എന്‍എസ്എസ് ഹൈസ്‌കൂള്‍, കൊല്ലം എസ്എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു ബേബിയുടെ രാഷ്ട്രീയപ്രവേശനം. 1975-ല്‍ എസ്എഫ്‌ഐയുടെ കേരളാഘടകം പ്രസിഡന്റായി. 1977-ല്‍ കൊല്ലം ജില്ലാ കമ്മിറ്റിയിലുമെത്തി. 1978-ല്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1984-ല്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2014-ലാണ് പിബിയിലെത്തുന്നത്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നിര്‍ണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1983-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായി. പിന്നീട് മൂന്നുകൊല്ലത്തിനിപ്പുറം 1987-ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് പദത്തിലുമെത്തി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം.
1986-ലും 1992-ലും രാജ്യസഭാംഗമായിരുന്നു. 2006-ല്‍ കൊല്ലം കുണ്ടറയില്‍നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 2014-ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ എന്‍.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു.
ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെതിരേ ബംഗാള്‍ഘടകം എതിര്‍പ്പുന്നയിച്ചിരുന്നു. എന്നാല്‍, ബേബിയുടെ എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്ളെ നിര്‍ദേശിച്ചു. എന്നാല്‍, താനില്ലെന്ന് സലീം വ്യക്തമാക്കി. ഇതോടെ, തര്‍ക്കം വേറൊരു വഴിക്കായി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു.
കൊല്ലം ജില്ലാ സമ്മേളനത്തിൽ എം.എ. ബേബിയുടെ സാന്നിധ്യത്തിലാണ് പിണറായിക്കെതിരെ അണികൾ ആഞ്ഞടിച്ചത്. ഇതിന് ബേബിയുടെ മൗനാനുവാദം ഉണ്ടായിരുന്നതായും ആരോപണമുണ്ട്.
തൊഴിലാളി വർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോയെന്നാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ചോദിച്ചത്. സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ആരംഭിച്ച ചർച്ചയിലാണു സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിനിധികൾ രൂക്ഷ വിമർശനം ഉയർത്തിയത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെതിരെ പാർട്ടി നടപടിയെടുക്കാതിരുന്നത് എന്തെന്ന ചോദ്യവും ഉയർന്നു. തിരഞ്ഞെടുപ്പു വേളയിൽ കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലൻ നടത്തിയ ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നുവെന്നും വിമർശനമുയർന്നു. വികസന ക്ഷേമപദ്ധതികൾക്ക് പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണെന്നും പ്രതിനിധികൾ ചോദിച്ചു.
സംസ്ഥാന സെക്രട്ടറിയായതിനു ശേഷം എം.വി.ഗോവിന്ദൻ കാസർകോട് നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ ജനകീയ പ്രതിരോധ ജാഥ തൃശൂരിലെത്തിയപ്പോൾ മൈക്ക് ഓപ്പറേറ്ററോടു തട്ടിക്കയറാനിടയായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദൻ വേദിയിലിരിക്കെയുള്ള പ്രതിനിധികളുടെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മൈക്ക് ഓപ്പറേറ്റർമാരോടു വരെ തട്ടിക്കയറുന്നു. സാധാരണ ജനങ്ങൾ ഇതു കണ്ടു കൊണ്ടിരിക്കുകയാണെന്ന് ഓർക്കണം. ഇ.പി.ജയരാജന്റേത് കമ്യൂണിസ്റ്റ് രീതിക്കു ചേർന്നതല്ല. തിരഞ്ഞെടുപ്പ് ദിനത്തിലെ ജയരാജന്റെ വെളിപ്പെടുത്തൽ തിരിച്ചടിയായി. എംഎൽഎ ആയ എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായതും വി.ജോയി തിരുവനന്തപുരത്തു ജില്ലാ സെക്രട്ടറിയായതും വിമർശനത്തിന് ഇടയാക്കി. എംഎൽഎ ആയ എം.വി.ഗോവിന്ദനു പാർട്ടി സംസ്ഥാന സെക്രട്ടറിയാകാം. എംഎൽഎ ആയ ജോയിക്കു ജില്ലാ സെക്രട്ടറിയാകാം. എന്നാൽ പഞ്ചായത്ത് അംഗമായ പാർട്ടിക്കാരനു ലോക്കൽ സെക്രട്ടറിയാകാൻ പാടില്ല. ഇതെങ്ങനെ ശരിയാകും എന്നായിരുന്നു ഒരു പ്രതിനിധിയുടെ ചോദ്യം.
സമ്മേളനം ഉദ്ഘാടനം ചെയ്ത പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ പ്രസംഗത്തിലെ പരാമർശങ്ങളെച്ചൊല്ലിയും വിമർശനമുയർന്നു. ശ്രീലങ്കയിൽ കമ്യൂണിസ്റ്റുകാർ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മത്സരിച്ച് അധികാരം പിടിച്ചുവെന്നു പൊളിറ്റ് ബ്യൂറോ അംഗം പറയുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തുകൊണ്ട് അതിനു നേതൃത്വം കൊടുക്കാൻ കഴിയുന്നില്ല എന്നായിരുന്നു ചോദ്യം. ഇന്ത്യ മുന്നണിയുടെ നേതൃനിരയിലേക്ക് ഉയരാൻ സിപിഎമ്മിനു കഴിയുന്നില്ല. ദേശീയ തലത്തിൽ സിപിഎം പരാജയമാണ്. താഴോട്ടാണു വളർച്ച.
സീതാറാം യച്ചൂരി അന്തരിച്ചപ്പോൾ പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിയാത്ത പാർട്ടിയായി സിപിഎം മാറി. പാർട്ടി ഭരണഘടനയിൽ കോഓർഡിനേറ്റർ എന്ന പദവി ഉണ്ടോ ? സമരങ്ങൾ നടത്താനോ താഴേത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താനോ കഴിയുന്നില്ല. ദേശീയ നേതാക്കൾ എന്നു പറഞ്ഞു ഡൽഹിയിൽ പോയിരിക്കുന്നവർക്ക് അവിടെ എന്താണു പണി ?– പ്രതിനിധി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചും വിമർശനം ഉയർന്നു. ലൈഫ് പദ്ധതിയിലും ഇന്ദിര ആവാസ് യോജന (ഐഎവൈ) യിലും ഉൾപ്പെട്ടവരെ ഐഎവൈയിലേക്കു മാറ്റി ലൈഫ് പദ്ധതിയുടെ ഭാരം കുറയ്ക്കുകയാണു സർക്കാർ. ഇതു പരോക്ഷമായി ബിജെപിയെ സഹായിക്കലാണെന്നും വിമർശനമുയർന്നു.
പിണറായി കാരണമാണ് 2014 ൽ ബേബി തോറ്റത്. പ്രേമചന്ദ്രനെ സി പി എം സംഘിയാക്കിയിരുന്നു.
2014ൽ സീറ്റ് നിഷേധിച്ചതോടെയാണ് എൻ.കെ. പ്രേമചന്ദ്രന്റെ ആർ.എസ്.പി ഇടതുമുന്നണി വിട്ടത്. യു.ഡി.എഫിലെത്തിയതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് പ്രേമചന്ദ്രന് നൽകി. സീറ്റിനു വേണ്ടി പാർട്ടി മാറിയെന്ന ആരോപണം ഉന്നയിച്ച ഇടതുമുന്നണി അന്ന് പ്രേമചന്ദ്രനെ തറപറ്റിക്കാൻ ഇറക്കിയത് സിറ്റിങ് എം.എൽ.എ കൂടിയായ എം.എ. ബേബിയെ ആയിരുന്നു. പ്രചാരണത്തിൽ ഇടതുനേതാക്കൾ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൊല്ലത്തെ പ്രചാരണയോഗത്തിൽ പ്രേമചന്ദ്രനെ പരനാറി എന്ന് വിശേഷിപ്പിച്ചു. ഈ പ്രയോഗം തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമാക്കാൻ യു.ഡി.എഫിന് കഴിഞ്ഞു; ഫലം വന്നപ്പോൾ 37,649 വോട്ടിനായിരുന്നു ജയം.
സീതാറാം യച്ചൂരിയുടെ പിൻഗാമിയായി മലയാളികൾ വരാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കരുക്കൾ നീക്കുന്നു. സീതാറാം യെച്ചൂരിയുടെ പിൻഗാമി ആരാകും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കിയത്, . വൃന്ദ കരാട്ട്, മണിക് സർക്കാർ, എംഎ ബേബി എന്നീ പേരുകളാണ് ചർച്ചകളിലുണ്ടായിരുന്നത്. യെച്ചൂരി ഒരു മാസമായി ആശുപത്രിയിലായിരുന്നപ്പോൾ പതിനേഴംഗ പിബിയിലെ പാർട്ടി സെന്ററാണ് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്. സെന്ററിൽ പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ ഓരോരുത്തർക്കും ചുമതലകൾ വിഭജിച്ചു നൽകി. ജനറൽ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്ന സംഘടനാ സംവിധാനമല്ല സിപിഎമ്മിന്റേത്. ജനറൽ സെക്രട്ടറിയടക്കം പത്തംഗങ്ങളാണ് പിബിയിലെ പാർട്ടി സെന്ററിലുള്ളത്. യെച്ചൂരിയുടെ വേർപാടിനെത്തുടർന്ന് അത് ഒമ്പതായി.
മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ.ബേബി, തപൻ സെൻ, ബി.വി.രാഘവുലു, സുഭാഷിണി അലി, നീലോൽപ്പൽ ബസു, എ.വിജയരാഘവൻ,അശോക് ധാവ്‌ളെ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ . കേരള ഘടകത്തിന്റെ പ്രത്യേകിച്ച് പിണറായി വിജയന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമായി. പി.ബിയിൽ താരതമ്യേന ജൂനിയറാണെങ്കിലും പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരും , ബി.വി.രാഘവുലു, തപൻസെൻ, മണിക് സർക്കാർ എന്നീ പേരുകളും ചർച്ചയായി . ബേബിയെ വെട്ടാനായിരുന്നു പിണറായിയുടെ നീക്കം ബേബിക്ക് പകരം വൃന്ദാ കാരാട്ട് വന്നാൽ പിണറായി അംഗീകരിക്കുമായിരുന്നു.
സീതാറാം യച്ചൂരി തനിക്ക് നൽകിയ സമ്മർദ്ദങ്ങൾ ബേബിയിലൂടെ ആവർത്തിക്കുന്നത് പിണറായിക്ക് സഹിക്കാനാവില്ല. ബേബിക്കാണെങ്കിൽ തന്നോട് പണ്ടേ പോരെന്ന് പിണറായിക്കറിയാം . ആകെ പ്രതിസന്ധിയിലായിരിക്കുന്ന കേരള സി. പി എമ്മിൽ ബേബി നട ത്താൻ ഉദ്ദേശിക്കുന്ന ശുദ്ധീകരണം പിണറായി ഒരിക്കലും അംഗീകരിക്കുകയില്ല
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റും സർക്കാരും ഫോറം ഫോർ പിണറായി ആയെന്നും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ സി പി എമ്മിന് ബംഗാളിന്റെ ഗതി വരുമെന്നും സംസ്ഥാന നേതാക്കൾ കേന്ദ കമ്മിറ്റിയെ അറിയിച്ചിട്ട് കുറെ നാളായി . കേരളത്തിലെ തിരഞ്ഞടുപ്പ് പരാജയം സി പി എം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യണമെന്നും ഒരു കാരണവശാലും കേരളത്തിന് വിട്ടു കൊടുക്കരുതെന്നും സി പി എം സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം സീതാറാം യച്ചൂരിയെ അറിയിച്ചിരുന്നു . ഇലക്ഷനിൽ തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങളെല്ലാം കേന്ദ്ര കമ്മിറ്റി തള്ളി . 2004 ൽ മുഖ്യമന്ത്രി എ.കെ. ആന്റണി അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെയാണ് പിണറായിയും കടന്നുപോയത്.. 2004 ൽ ലോകസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് കൂട്ടത്തോടെ തോറ്റപ്പോൾ ആന്റണി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു.
സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന ഏതു വിധത്തിൽ വേണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. കോൺഗ്രസിന്റെ വോട്ടുകളാണു ബിജെപിക്കു കൂടുതലായി ലഭിച്ചത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനം 2019 ലേതുപോലെ വോട്ട് ചെയ്തതാണ് എന്നിങ്ങനെ പരാജയത്തിന് പല വ്യാഖ്യാനങ്ങൾ കേരളത്തിലെ പിബി അംഗങ്ങൾ നൽകിയെന്നാണു സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റ് ‘പിണറായി ഫോറം’ ആയി മാറിയെന്നും അതിനാൽ തിരുത്തലിന് പിബി മുൻകയ്യെടുക്കണമെന്നും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി. അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്.
സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ ബേബി ഇനി ശക്തനാകാനുള്ള സാധ്യത തള്ളി കളയാനാവില്ല
പിണറായിക്കെതിരെ നീങ്ങാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു.ഇനിയും പിണറായിയെ വെറുതെ വിട്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ തിരിച്ചറിഞ്ഞിരുന്നു.. തിരിച്ചറിവ് മുമ്പേ ഉണ്ടായതാണെങ്കിലും കേരള നേതാക്കൾ കേന്ദ്ര നേതൃത്വത്തിനൊപ്പം നിന്നില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന് ഇടപെടാൻ കഴിയാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കേരളത്തിൽ നിന്നും പിണറായിക്കെതിരെ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. അത് യച്ചൂരിയെ ധൈര്യശാലിയാക്കിയെങ്കിലും അദ്ദേഹം യാത്രയായി. അതിനാൽ തൻ്റെ യാത്രകൾ പ്രതിരോധിക്കാൻ ആരുമില്ലെന്ന് പിണറായി കരുതുന്നു. എന്നാൽ ബേബിയുടെ വരവ് യച്ചൂരിയുടെ പ്രതാപകാലം പോലെയായിരിക്കുകയില്ല.
പിണറായിയുടെ വിശ്വസ്തർ എന്ന നിലയിൽ നിൽക്കുന്നവർ പോലും പിണറായിക്കെതിരെ രഹസ്യ നീക്കങ്ങളിൽ സജീവമാണ്. ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥികൾ തോൽക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. അന്ന് ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരിക്ക് തോൽക്കുമെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം നിശബ്ദനാവുകയാണ് ചെയ്തത്. എന്നാൽ യച്ചൂരിയല്ല ബേബി. കൊല്ലത്തിന്റെ കരുത്ത് ബേബിയിൽ ആവോളമുണ്ട്.
https://www.facebook.com/Malayalivartha