വിചാരണ അവസാന ഘട്ടത്തിലായത് കൊണ്ട് സിബിഐ അന്വേഷണം വേണ്ട; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിച്ചു . ദിലീപിന്റെ ഹർജി തള്ളിയിരിക്കുകയാണ്. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. വിചാരണ അവസാന ഘട്ടത്തിലായത് കൊണ്ട് സിബിഐ അന്വേഷണം വേണ്ട എന്ന നിലപാടിലാണ് ഹൈക്കോടതി. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം അനിവാര്യമെന്നായിരുന്നു ദിലീപിന്റെ വാദം.
കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു .
കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷന്‍ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസെടുത്ത് ആറ് വര്‍ഷമായിട്ടും ഇത്തരമൊരു ആവശ്യം ഹരജിക്കാരന്‍ ഉന്നയിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha