വാടകവീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു...അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു വീട്ടിൽ ഭർത്താവ് എടുത്തത്..മൂന്ന് മണിക്കൂറോളം രക്തം വാർന്ന് ജീവനായി മല്ലിട്ട് ഒമ്പതോടെ മരിച്ചു...

അടുത്തകാലത്തായി വീട്ടിലെ പ്രസവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇത് ജീവനെ അപകടത്തിലാക്കുന്നതാണെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് പലതവണ നല്‍കിയെങ്കിലും ആരും ഗൗനിക്കാറില്ലെന്നതാണ് വസ്തുത. ഇത്തരം മുന്നറിയിപ്പിന് വില കൊടുത്താതെ ഒരു ജീവന്‍ കൂടി പൊലിഞ്ഞുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് .മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സ തേടാതെ കോഡൂർ ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചിരിക്കുകയാണ് .
പെരുമ്പാവൂർ അറയ്ക്കപ്പടി മോട്ടികോളനിയിൽ കൊപ്പറമ്പിൽ വീട്ടിൽ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകൾ അസ്മയാണ് (35) അതിദാരുണമായി ഇന്നലെ മരിച്ചത് . അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ഭാര്യ ആശുപത്രിയിൽ പ്രസവിക്കുന്നതിന് കടുത്ത എതിർപ്പുയർത്തിയ ഭർത്താവ് അമ്പലപ്പുഴ വളഞ്ഞവഴി നീർക്കുന്നം സിറാജ് മൻസിലിലെ സിറാജുദ്ദീനെതിരെ (38) ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരിക്കുകയാണ് . മരണവിവരം ആരെയും അറിയിക്കാതെ അസ്മയുടെ മൃതദേഹവും നവജാത ശിശുവിനെയും സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. സംശയം തോന്നിയ ആംബുലൻസ് ഡ്രൈവർ രഹസ്യമായി പൊലീസിനെ വിവരമറിയിച്ചു.
തുടർന്നാണ് സംശയം തോന്നിയ ആംബുലൻസ് ഡ്രൈവർ രഹസ്യമായി പൊലീസിനെ വിവരമറിയിക്കുകയും പുലർച്ചയോടെ ആംബുലൻസ് പെരുമ്പാവൂരിൽ എത്തിയപ്പോൾപൊലീസ് ഇടപെട്ട്മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം നടത്തും.അസ്മയുടെ ബന്ധുക്കളെത്തി കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് അസ്മ ആൺകുട്ടിക്ക് ജന്മം നൽകിയത്. സിറാജുദ്ദീനും നാല് ചെറിയ മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.
പ്രസവത്തിന് പിന്നാലെ അസ്മ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചു.മൂന്ന് മണിക്കൂറോളം രക്തം വാർന്ന് ജീവനായി മല്ലിട്ട് ഒമ്പതോടെ മരിച്ചു.അതുണ്ടായില്ലെങ്കിലും അവരെ ആശുപത്രയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നേൽ ജീവൻ രക്ഷിക്കാമായിരുന്നു . ചികിത്സ ലഭിക്കാതെയാണ് അസ്മ മരിച്ചത് എന്ന വിവരം ലഭിച്ചാല്‍ അത് പ്രശ്‌നമാകുമെന്ന് അറിയാവുന്നത് കൊണ്ടായിരുന്നു ഇയാളുടെ ഒളിച്ചുകളി. യുവതി മരിച്ചത് വീട്ടുകാരെ അറിയിക്കാതെ ഒരു ബന്ധു മുഖേനയാണ് അറിയിച്ചത്.ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്.
വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha