മലപ്പുറത്തെ സുകാന്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ച് തിരുവനന്തപുരം പോലീസ്; ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ എന്നിവയുമായി അന്വേഷണസംഘം....

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സുകാന്ത് സുരേഷിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. തിരുവനന്തപുരം വിമാനത്താവള ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലാണ് കഴിഞ്ഞ ദിവസം രാത്രിൽ തിരുവനന്തപുരം പോലീസ് റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെടുത്തതായാണ് വിവരം. സുകാന്തിന്റെ മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തി മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്ന പോലീസാണ് റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണ് പോലീസ് സുകാന്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിൽനിന്ന് സുകാന്തിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഡയറികൾ, യാത്രാ രേഖകൾ തുടങ്ങിയവ ലഭിച്ചതായാണ് വിവരം. ഐബി ഉദ്യോഗസ്ഥയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എന്ന് തെളിയിക്കുന്ന യാത്രാരേഖകളാണ് ലഭിച്ചതെന്നാണ് വിവരം. മൊബൈൽ ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സുകാന്ത് എവിടെ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. സുകാന്തിനെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവില്‍പോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു.
https://www.facebook.com/Malayalivartha