ബിജു ജോസഫിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്..ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കാഡ് വിവരങ്ങൾ.. പലരെയും ഫോണിൽ വിളിച്ച് താൻ 'ദൃശ്യം 4' നടത്തിയെന്ന് പറഞ്ഞതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്..

സ്വന്തം സുഹൃത്തിനെ കൊന്ന് മാൻഹോളിൽ തള്ളിയ വാർത്ത കഴിഞ്ഞ കുറച്ചു ദിവസം മുൻപാണ് പുറത്തു വന്നത് . ഇപ്പോഴിതാ തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്. കേസിൽ പ്രധാന തെളിവായി ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കാഡ് വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് താൻ 'ദൃശ്യം 4' നടത്തിയെന്ന് പറഞ്ഞതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ജോമോന്റെ ഫോണിൽ നിന്നുതന്നെ കോൾ റെക്കാഡ് കണ്ടെത്തുകയായിരുന്നു.
കോൾ റെക്കാഡിലെ ശബ്‌ദത്തിന്റെ ആധികാരികത പരിശോധിക്കാൻ വോയ്‌സ് ടെസ്റ്റ് നടത്തും. താൻ കൃത്യം നടത്തിയതായി ജോമോൻ വെളിപ്പെടുത്തിയവരുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ജോമോന്റെ ഭാര്യയെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് വിവരമുണ്ട്. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രണത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ ജോമോൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിരിക്കുകയാണ് പൊലീസ്. അപേക്ഷ തൊടുപുഴ കോടതി ഇന്ന് പരിഗണിക്കും.
മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്നാണ് ബിജു ജോസഫിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ബിജുവിനെ കൊലപ്പെടുത്തിയശേഷം കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാൻഹോളിൽ തള്ളി കോൺക്രീറ്റ് ചെയ്യുകയായിരുന്നു.അഞ്ച് അടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം. തൊടുപുഴ കലയന്താനിക്ക് സമീപം ചെത്തിമറ്റത്താണ് സംഭവം നടന്നത്.ബിജുവിന്റെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ പങ്കാളിയായിരുന്ന ദേവമാതാ കേറ്ററിംഗ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫാണ് (51) സംഭവത്തിന് പിന്നിൽ.
ആസ്തി പങ്കിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം . ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തി! ആഷിക് ജോണ്‍സനെ കാപ്പ കേസിലെ പ്രതിയെ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. അതായത് ബിജുവിനെ കൊന്നതിന് പിന്നാലെ ആഷിക് കുടുങ്ങി. ആഷികിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിന്നീട് കൊല തെളിഞ്ഞത്.
https://www.facebook.com/Malayalivartha