എസ്.എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിച്ചതോടെ വീണ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്..അതിനിടെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പിണറായി വിജയന്റെ ഭാര്യയും മകളും..പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്..

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വിവാദമായി സി.എം.ആര്‍.എല്‍ മാസപ്പടിക്കേസ് മാറിയിട്ട് കാലം കുറച്ചായി. വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ഇത് ചർച്ചയാവുന്നത് അതിനു പിന്നിൽ ഉള്ള കാരണം.മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) കുറ്റപത്രം സമര്‍പ്പിച്ചതോടെ വീണ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. വീണയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവും ഉരുത്തിരിഞ്ഞു വന്നേക്കാം എന്നതാണ് നിലവിലെ സാഹചര്യം.
അതിനിടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും. തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രമാണ് പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണയും സന്ദര്‍ശനം നടത്തിയത്. ഒരു യൂട്യൂബ് വ്‌ളോഗറാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍നിന്ന് ഇറങ്ങി വരുന്ന കമലയുടെയും വീണയുടെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. ഈ മാസം നാലിന് ചിത്രീകരിച്ച വീഡിയോയാണ് ഇത് എന്നാണ് പുറത്തു വരുന്നത് .
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും മധുരയില്‍ എത്തിയിരുന്നു. മധുരയില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലാണ് തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തില്‍ എത്താനാവുക.ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം എന്നതു കൊണ്ട് തന്നെ ഭക്തിക്കൊപ്പം ചരിത്ര കൗതുകം കൊണ്ടും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഭക്തിക്കൊപ്പം ക്ഷേത്രം കാണാനുള്ള കൗതുകവും വീണയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടാകാം എന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha