Widgets Magazine
07
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്..ഇന്നും നാളെയും മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു..


വില ഇനി തൊട്ടാൽ പൊള്ളും..രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സെെസ് ഡ്യൂട്ടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ...പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് വർദ്ധിപ്പിച്ചത്..


എസ്.എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിച്ചതോടെ വീണ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്..അതിനിടെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പിണറായി വിജയന്റെ ഭാര്യയും മകളും..പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്..


ബിജു ജോസഫിന്റെ മരണത്തിൽ നിർണായക വിവരം പുറത്ത്..ഒന്നാം പ്രതി ജോമോന്റെ കോൾ റെക്കാഡ് വിവരങ്ങൾ.. പലരെയും ഫോണിൽ വിളിച്ച് താൻ 'ദൃശ്യം 4' നടത്തിയെന്ന് പറഞ്ഞതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്..


വാടകവീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു...അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു വീട്ടിൽ ഭർത്താവ് എടുത്തത്..മൂന്ന് മണിക്കൂറോളം രക്തം വാർന്ന് ജീവനായി മല്ലിട്ട് ഒമ്പതോടെ മരിച്ചു...

താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല: നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി

07 APRIL 2025 05:13 PM IST
മലയാളി വാര്‍ത്ത

ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴയില്‍ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. കേസില്‍ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥിന്റെ ഹര്‍ജിയില്‍ പറയുന്നു. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലര്‍ക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‌ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ തസ്ലിമ തന്നെ കാണാനെത്തിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്ന് ക്രിസ്റ്റീന എന്നാണ് പേരു പറഞ്ഞത്. ആരാധികയാണെന്നു പറഞ്ഞ് ഒരു സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടല്‍. അന്നു ഫോണ്‍ നമ്പറും വാങ്ങിയിരുന്നു. പിന്നെ ഏപ്രില്‍ ഒന്നിന് 'കഞ്ചാവ് ആവശ്യമുണ്ടോ' എന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോണ്‍ കട്ട് ചെയ്തു. പിന്നാലെ, 'ആവശ്യമുള്ളത് ചെയ്തുകൊടുക്കണം' എന്ന രീതിയില്‍ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി 'വെയ്റ്റ്' എന്ന് മറുപടി അയച്ചെന്നും തസ്‌ലിമ അയച്ച മറ്റു മെസജുകള്‍ക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന  (16 minutes ago)

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (27 minutes ago)

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ നാളെ ഇന്ത്യയില്‍ എത്തും  (37 minutes ago)

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു  (43 minutes ago)

കണക്ഷന്‍ ഫ്‌ലൈറ്റ് സമയം മാറ്റിയതിനാല്‍ തിരുപ്പതി ദര്‍ശനം നടത്താനായില്ല; ഉപഭോക്താവിന് എയര്‍ലൈന്‍ കമ്പനി 26,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി  (54 minutes ago)

എമ്പുരാന്‍ നിര്‍മാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു  (1 hour ago)

സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ ഞാന്‍ സംവിധായകനല്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍  (2 hours ago)

വീട്ടില്‍ പ്രസവം, രക്തം വാര്‍ന്ന് യുവതി മരിച്ചത് മനപൂര്‍വമുള്ള നരഹത്യക്ക് തുല്യം: മന്ത്രി വീണാ ജോര്‍ജ്; ഇത് ഗൗരവമായ വിഷയം, ശക്തമായി എതിര്‍ക്കണം  (3 hours ago)

എല്‍പിജി സിലിണ്ടറിന്റെ വില 50 രൂപ വര്‍ദ്ധിപ്പിച്ചു; ഏപ്രില്‍ 8 മുതല്‍ പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വരും  (4 hours ago)

തുടരും ഏപ്രിൽ ഇരുപത്തിഅഞ്ചിന്  (4 hours ago)

സൗദിഅറേബ്യ ഇന്ത്യക്കാര്‍ക്ക് വിസ നിരോധിച്ചു !  (4 hours ago)

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം വിഷുവിന് ശേഷം തുടങ്ങും  (4 hours ago)

'ആരാണ് ഈ ഉജ്ജ്വലൻ ?; ഡിറ്റക്ടീവ് ഉജ്ജ്വലൻ ടീസർ പ്രകാശനം നടന്നു  (4 hours ago)

സമരമവസാനിപ്പിക്കുന്നതല്ലേ നല്ലത് ?! സമരക്കാരോട് തൊഴിൽമന്ത്രി  (4 hours ago)

താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല: നടന്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി  (5 hours ago)

Malayali Vartha Recommends
ആശമാരെ കണ്ട് ചങ്ക് തകർന്നു, എനിക്കും സങ്കടമുണ്ട്; ചർച്ചക്കിടെ വി ശിവൻകുട്ടി പറഞ്ഞത് ഞെട്ടലിൽ അവർ
Hide News