ആശമാരെ കണ്ട് ചങ്ക് തകർന്നു, എനിക്കും സങ്കടമുണ്ട്; ചർച്ചക്കിടെ വി ശിവൻകുട്ടി പറഞ്ഞത് ഞെട്ടലിൽ അവർ

സമര ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ചെയ്യും. സമരമവസാനിപ്പിക്കാൻ ഒരുക്കമല്ല. ആശാ സമരവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ സമരസമിതി മലയാളി വാർത്തയോട് പ്രതികരിച്ചു. ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ വ്യക്തമാക്കി.
മോണിറ്ററി ബെനിഫിറ്റ് ഉണ്ടെങ്കിലേ ഞങ്ങൾ സമരം അവസാനിപ്പിക്കൂ എന്ന് തങ്ങൾ മന്ത്രിയെ അറിയിച്ചു. ഓണറേറിയം വർധനയുണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞപ്പോൾ ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് തൊഴിൽമന്ത്രി പറഞ്ഞതായും സമരസമിതി പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം കൊടുക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. കഴിഞ്ഞ തവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു.
കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അംഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചു കൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha