കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

കഴക്കൂട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ 22,40,000 രൂപയുടെ ക്രമക്കേട്. ഫ്‌ലാറ്റ്, ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഫെബ്രുവരിയിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സബ് രജിസ്ട്രാര്‍ അവധിയായിരുന്ന സമയത്ത് ചുമതല ജൂനിയര്‍ സൂപ്രണ്ടിനായിരുന്നു. ഈ സമയത്ത് ഇയാള്‍ സ്വകാര്യ ഫ്‌ലാറ്റ് കമ്പനിയില്‍ നിന്ന് അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതിന് ഒരു ശതമാനം മാത്രം നികുതി ചുമത്തിക്കൊണ്ട് പതിപ്പിച്ചു നല്‍കിയെന്നാണ് പരാതി.
സബ് രജിസ്ട്രാര്‍ അവധിയിലായിരിക്കുമ്പോള്‍ ജൂനിയര്‍ സൂപ്രണ്ടിന് ഇത്തരത്തില്‍ പതിച്ചുനല്‍കുന്നതിന് അനുമതിയില്ല. ഇതെല്ലാം മറികടന്നായിരുന്നു ജൂനിയര്‍ സൂപ്രണ്ടിന്റെ നടപടി. കണക്കില്‍പ്പെടാത്ത 5,550 രൂപയും പരിശോധനയില്‍ കണ്ടെടുത്തു. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വിജിലന്‍സ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha